Connect with us

കല്പനയുടെയും ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും അനുജന്റെ മരണത്തിന് പിന്നില്‍..

Malayalam

കല്പനയുടെയും ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും അനുജന്റെ മരണത്തിന് പിന്നില്‍..

കല്പനയുടെയും ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും അനുജന്റെ മരണത്തിന് പിന്നില്‍..

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉര്‍വശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച് ഉര്‍വശിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. കലാരഞ്ജിനി, കല്പന, ഉര്‍വശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വളരെ ദുരിതപൂര്‍ണമായ അവസ്ഥയിലൂടെയാണ് ഉര്‍വശി കടന്നു പോയിരുന്നത്. മനോജ് കെ ജയനുമായുള്ള വിവാഹമോചനവും പ്രശ്‌നങ്ങളുമെല്ലാം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ സഹോദരനെ കുറിച്ച് ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് വൈറലായി മാറുന്നത്.

ഒരുകാലത്ത് സിനിമാ ലോകത്ത് റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുമെന്ന് കരുതിയിരുന്ന ഉര്‍വശിയുടെയും കല്‍പ്പനയുടെയും കലാകരഞ്ജിനിയുടെയും സഹോദരന്‍ നന്ദു എന്ന് വിളിക്കുന്ന പ്രിന്‍സ്. നന്ദുവിന്റെ അപ്രതീക്ഷിത വിടവാങ്ങലിലൂടെയാണ് ആ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നന്ദുവിന്റേത് ഒരു ആത്മഹത്യയായിരുന്നു. തന്റെ പതിനേഴാമത്തെ വയസിലാണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. എന്തിനാണ് അവന്‍ ആത്മഹത്യ ചെയ്തത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അതിന് ഉത്തരം പലരും പല വിധത്തില്‍ നല്‍കുന്നുണ്ട്.

നന്ദു സിനിമയിലെത്തുന്നത് തുളസീദാസിന്റെ ലയനം എന്ന ചിത്രത്തിലൂടെയാണ്. ലയനത്തില്‍ സില്‍ക്ക് സ്മിതയും ന്നദുവുമായിരുന്നു നായികാ നായകന്മാര്‍. കൗമാരക്കാരനായ കുട്ടി യൗവനസ്ഥയായ യുവതിയുമായി ബന്ധം പുലര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ കഥ. അഡള്‍ട്ട്‌സ് ഒണ്‍ലി പോലെ തിയേറ്ററിലെത്തിയ ചിത്രത്തിന്റെ പല ക്ലിപ്പിങ്ങുകളും ഇന്ന്ും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വലിയ വിജയമായിരുന്നു. അതിന് ശേഷം പ്രിന്‍സ് എന്ന നന്ദു തകര്‍ന്നു പോയി എന്നതാണ് വാസ്തവം. അവനെ കൂട്ടുകാര്‍ കളിയാക്കി, പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. യാഥാസ്ഥിതിക മനസുള്ളവരൊക്കെ അവനെ പുച്ഛത്തോടെ നോക്കി. അത് ആ പതിനേഴ് വയസ,ുള്ള കുട്ടിയെ ഒരുപാട് ഒരുപാട് ദുരിതത്തിലാക്കി. വൈകാതെ അവന്‍ വിഷാദരോഗത്തിനടമിയായി. ആ രോഗത്തില്‍ നിന്നിം കര കയറാന്‍ അവന് സാധിച്ചില്ല.

ആരോടും അവന്റെ ദുഃഖം അവന്‍ ആരോടും പറഞ്ഞില്ല. അവന്റെ ചേച്ചിമാരോട് പോലും ഇതേ കുറിച്ച് പറഞ്ഞില്ല. അവന്‍ ഏകനായി പോയി. ഇത് താങ്ങാനാകാതെയാണ് അവന്‍ ആത്മഹത്യ തിരഞ്ഞെടുത്തതെന്നാണ് അവനോട് അടുത്തവര്‍ പറയുന്നത്. ലയനം എന്ന ചിത്രമായിരുന്നു അവന്റെ ജീവനെ തകര്‍ത്തെറിഞ്ഞത്. ലയനത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ അവനെ തേടിയെത്തുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിച്ചതിനാല്‍ തന്നെ അവനെ തേടി നല്ല വേഷങ്ങളൊന്നും തന്നെ വന്നിരുന്നില്ല. ജീവിതവും കരിയറും നശിച്ചെന്ന തോന്നല്‍ കാരണമാണ് നന്ദി ആത്മഹത്യ തെരെഞ്ഞെടുത്തത്. ഇപ്പോഴും ന്നദുവിന്റെ മരണത്തെ കുറിച്ച പലയിടങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അവന്‍ ഗ്രഡ് അഡിക്റ്റ് ആയിരുന്നുവെന്നും പലരും പറഞ്ഞു പരത്തിയിരുന്നു. എന്നാല്‍ അവന് അങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് സഹോദരിമാര്‍ തന്നെ പറഞ്ഞിരുന്നു. അവന്റെ അവസാന നിമിഷങ്ങളില്‍ അവന്‍ വിഷാദത്തിലായിരുന്നുവെന്നും പുറത്തിറങ്ങാതെ മുറിയ്ക്കുള്ളില്‍ തന്നെ അടച്ചിരിപ്പായിരുന്നുവെന്നുമാണ് കല്‍പ്പനയും ഉര്‍വശിയും പറഞ്ഞിരുന്നത് എന്നുമാണ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

More in Malayalam

Trending