Connect with us

അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പറ്റിക്കാന്‍ ആണെങ്കില്‍ നൂറായിരം പേരുണ്ടായിരുന്നു; സൂരജ് സൺ

Malayalam

അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പറ്റിക്കാന്‍ ആണെങ്കില്‍ നൂറായിരം പേരുണ്ടായിരുന്നു; സൂരജ് സൺ

അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പറ്റിക്കാന്‍ ആണെങ്കില്‍ നൂറായിരം പേരുണ്ടായിരുന്നു; സൂരജ് സൺ

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നുപുതുമുഖങ്ങളായിട്ടെത്തുന്ന പലര്‍ക്കും സിനിമയില്‍ നിന്നും ചൂഷണം നേരിടേണ്ടി വരാറുണ്ട്. പലരും അഭിനയത്തിന് അടുത്ത് പോലും എത്താതെ പറ്റിക്കപ്പെടുന്നതാണ് പതിവ്. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ സൂരജ് സണ്‍. പാടാത്ത പൈങ്കിളി സീരിയലിലെ നായകനായി വന്ന് ശ്രദ്ധേയനായ നടനാണ് സൂരജ്.

ദേവന്‍ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയതോടെ സൂരജിന്റെ കരിയറും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിന് മുന്‍പ് പലരില്‍ നിന്നും താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്നാണ് നടന്‍ പറയുന്നത്. അഭിനയിക്കാനൊരു അവസരത്തിന് വേണ്ടി പലതും ചെയ്ത് കൊടുക്കേണ്ടി വന്നു. അവരെയൊക്കെ താനിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ശരിക്കും ഉണ്ടായ കഥ പാര്‍ട്ട് 1- സില്‍മയില്‍ അഭിനയിക്കാനുള്ള ഫോട്ടോഷൂട്ട്. അന്ന്, ആദ്യം ഞാന്‍ വിചാരിച്ചു ലുക്ക് ഉണ്ടായ മതി സിനിമയില്‍ അഭിനയിക്കാം നടനാവാമെന്നും… അതുമാത്രം പോരാ എന്ന് ഇന്ന് തെളിയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നാട്ടിന്‍പുറത്ത് നിന്ന് ഞാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന ഒരു പ്രവാസിയുടെ അവസ്ഥയായിരുന്നു…

(എപ്പോഴാ പോകുന്നേ എന്ന്) അതുപോലെ വല്ലതും നടക്കുമോ എന്നുമുള്ള ചോദ്യങ്ങളാണ് ഒരു സൈഡില്‍. ഫോണില്‍ വിളിച്ചു തെറി വിളി, (നീ ആരാടാ സില്‍മാ നടനോ പോടാ, മൈ***) അങ്ങനെ റിലീസ് ആവാത്ത പലതും ഒരു സൈഡില്‍. കളിയാക്കല്‍ കാരണം നേരാവണ്ണം ഒരു കല്യാണത്തിന് പോലും പോകാന്‍ പറ്റില്ല. പലരുടെയും മുഖം കാണുമ്പോള്‍ ഞാന്‍ എന്തോ കട്ടത് പോലെയായിരുന്നു.

അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പറ്റിക്കാന്‍ ആണെങ്കില്‍ നൂറായിരം പേരുണ്ടായിരുന്നു. ഫോട്ടോഗ്രാഫി ചെയ്തു കിട്ടുന്ന പൈസ മുഴുവന്‍ പലരും അടിച്ചു മാറ്റി കൊണ്ടുപോയി. ചാന്‍സ് തരാം, പെട്ടന്ന് താടി വളര്‍ത്താന്‍ മുടി വളര്‍ത്തി ജിം ബോഡി ആക്കൂ. എന്നിട്ട് സിനിമയിലേക്ക് കയറാമെന്ന് പറഞ്ഞ് ഒരുപാട് മോഹം തന്നിട്ട് നല്ലവണ്ണം പറ്റിച്ചു. ആ അവസ്ഥയില്‍ നിന്നും ഒരിക്കലും ഞാന്‍ ഇന്നിവിടെ വരെ എത്തില്ലായിരുന്നു.ഇതൊക്കെ നാട്ടുകാര്‍ക്ക് വല്ലതും അറിയോ? കുപ്പികളും കട്ടന്‍ചായകളും നല്ല ദം ബിരിയാണികളും എന്നെ മുന്നില്‍ ഇരുത്തി തിന്ന് തിന്ന് എന്നെ മുടിപ്പിച്ചു. അന്നദാനം ഒരു പുണ്യമായത് കൊണ്ട് ഞാന്‍ അതങ്ങ് ക്ഷമിച്ചു. ഇന്നെനിക്ക് ഷോര്‍ട്ട് ഫിലിം എന്താണെന്ന് അറിയാം, സീരിയല്‍ എന്താണെന്ന് അറിയാം. സിനിമ എന്താണെന്ന് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു.

കള്ളനെ അറിയാം, കള്ളം പറയുന്നവനെ അറിയാം, ചതിക്കുന്നവനെ അറിയാം, പൊക്കി പറയുന്നവരെ അറിയാം, കൂടെ നിന്നുകൊണ്ട് കാലു വാരുന്നവരെ അറിയാം, അങ്ങനെ പലതും ഞാന്‍ പഠിച്ചു. അവര്‍ ആരാണെന്ന് നന്നായി മനസ്സിലാക്കി അത് അവര്‍ക്ക് മനസ്സിലാവാതെ രീതിയില്‍ അവരോട് ചിരിച്ചു നില്‍ക്കുന്നു. ഇന്ന് ഞാന്‍, അല്ലെങ്കില്‍ അവര്‍ക്ക് എനിക്കും തമ്മില്‍ എന്താണ് വ്യത്യാസം. ബാക്കി പിന്നെ പറയാം നിങ്ങളുടെ സ്വന്തം സൂരജ് സണ്‍.. എന്നും പറഞ്ഞ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നു.

അതുകൊണ്ട് എന്താ, സൂരജ് അഭിനയിക്കാതെ ഇരുന്നില്ലല്ലോ. അന്നും ഇന്നും മാസാണ്. മറ്റുള്ളവരുടെ പരിഹാസം എത്രത്തോളം കിട്ടിയാലും ഇന്ന് അറിയപ്പെടുന്ന നിലയിലേക്ക് സൂരജ് എത്തിയില്ലേ. അതൊക്കെ അന്ന് അനുഭവിച്ച വേദനയുടെ ഫലമാണ്.

ഇനിയും മുന്നോട്ട് ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് നടനോട് ആരാധകര്‍ പറയുന്നത്. മാത്രമല്ല സിനിമ എന്നത് മാത്രം ലക്ഷ്യം വെക്കേണ്ടതില്ലെന്നും പാടാത്ത പൈങ്കിളിയിലേത് പോലെ നല്ല അവസരം വരികയാണെങ്കില്‍ സീരിയലിലും അഭിനയിക്കാമെന്നും നടന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top