Actress
എന്റെ അവസ്ഥ മകൾക്ക് ഉണ്ടാകരുത് ആ തീരുമാനം മകളെ ഓർത്ത് മാത്രം:ഉർവശി
എന്റെ അവസ്ഥ മകൾക്ക് ഉണ്ടാകരുത് ആ തീരുമാനം മകളെ ഓർത്ത് മാത്രം:ഉർവശി
കഴിഞ്ഞ ദിവസം ഉർവശി പങ്കുവെച്ച മക്കളോടൊപ്പമുള്ള ഫോട്ടോ ആരാധക ശ്രദ്ധ നേടിയിരുന്നു. മകളെക്കുറിച്ചും തന്റെ ചെറുപ്പകാലത്തെക്കുറിച്ചും ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ചെറുപ്പം മുതലേ തന്നെ എവിടെയും ഒറ്റയ്ക്ക് വിട്ടിരുന്നില്ല. ഒറ്റയ്ക്ക് താമസിച്ചിട്ടുമില്ല. ഇപ്പോഴും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ താമസിക്കാനോ തനിക്ക് പറ്റില്ല. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ഒപ്പം അമ്മയും പാട്ടിയുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് സ്റ്റാഫുകൾ വന്നു. പക്ഷെ അങ്ങനെയാകരുത്. മകൾ അങ്ങനെ വളരരുതെന്നുണ്ട്. വളരെ ഡിപന്റഡ് ആകും. റൂമിൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ലെന്നും ഉർവശി വ്യക്തമാക്കി.പൊതുവെ വീട്ടിലിരിക്കാനും വീട്ടു ജോലികൾ ചെയ്യാനുമാണ് താൽപര്യം. പുതിയ പാചക പരീക്ഷണങ്ങളൊക്കെ നടത്താൻ ഇഷ്ടമാണ്. അതൊരു താൽപര്യമാണ്. എന്റെ ചേച്ചി കൽപ്പനയ്ക്ക് അങ്ങനെയായിരുന്നില്ല. അവൾ വല്ലപ്പോഴും ഒരു സാമ്പാർ വെക്കും. പക്ഷെ തനിക്കും മൂത്ത ചേച്ചിക്കും പാചകത്തിൽ താൽപര്യമുണ്ടെന്ന് ഉർവശി പറഞ്ഞു.പഴമയെ പുതിയ കാലത്തെ കുട്ടികൾ മറക്കുന്നതിനെക്കുറിച്ചും ഉർവശി സംസാരിച്ചു.
അമേരിക്കയിൽ നിന്നും ബന്ധുക്കളുടെ മക്കൾ വന്നിരുന്നു. അവർ കളിക്കില്ല. ഇറ്റ്സ് വെരി ഹോട്ട് എന്ന് പറയും. പക്ഷെ ഞങ്ങളുടെ കൂടെ കുറച്ച് ദിവസം നിന്നപ്പോൾ ഒത്തിണങ്ങി. കുട്ടികൾ പെട്ടെന്ന് പൊരുത്തപ്പെടും. പക്ഷെ വളർന്നാൽ എന്ത് ചെയ്യും. കോൺവെന്റ് സിസ്റ്റത്തിൽ വളർന്നവർക്ക് നാട്ടിൻ പുറത്തെ കഥാപാത്രങ്ങൾ ചെയ്യാനും ബുദ്ധിമുട്ടാകാറുണ്ടെന്നും ഉർവശി അഭിപ്രായപ്പെട്ടു.ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമുള്ള ഉർവശി പക്ഷെ ബോൺസായി മരങ്ങളോട് താൽപര്യമില്ലെന്നും വ്യക്തമാക്കി. ഒരു വീട്ടിൽ പോയപ്പോൾ ബോൺസായി മരങ്ങൾ കണ്ടു. ആൽമരം ബോൺസായിയായി വളർത്തിയത് കണ്ട് വേദന തോന്നി. എങ്ങനെ പടർന്ന് പന്തലിക്കേണ്ട മരമാണ്. അത് കലയാണോ എന്നൊന്നും എനിക്കറിയില്ല. തനിക്കത് ഉൾക്കൊള്ളാൻ പറ്റില്ലെന്നും നടി തുറന്ന് പറഞ്ഞു.
റാണി, ജലധാര പമ്പ് സെറ്റ് എന്നിവയാണ് ഉർവശിയുടെ അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകൾ. തമിഴിൽ അപ്പാത്ത എന്ന സിനിമയും പുറത്തിറങ്ങി. പ്രിയദർശനാണ് അപ്പാത്ത സംവിധാനം ചെയ്തത്. ഭർത്താവ് ശിവപ്രസാദിനും മകനുമൊപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്.അടുത്തിടെയാണ് ഉർവശി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. മകൾ തേജാ ലക്ഷ്മിക്കും ഇളയമകൻ ഇഷാൻ പ്രജാപതിക്കും ഒപ്പമുള്ള ഫോട്ടോ നടി പങ്കുവെക്കുകയും ചെയ്തു. ഉർവശിയുടെ ആദ്യ വിവാഹബന്ധത്തിലെ മകളാണ് തേജാ ലക്ഷ്മി. ഉർവശിയെ കാണാൻ ഇടയ്ക്കിടെ തേജാ ലക്ഷ്മി എത്താറുണ്ട്. ഉർവശിയുടെ സഹോദരി നടി കൽപ്പനയുടെ മകൾ ശ്രീമയി കുമാർ ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ ഉർവശി പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഇന്നും ഉർവശി പ്രധാന കഥാപാത്രമായി സിനിമകൾ വരുന്നു. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഉർവശി പ്രാധാന്യം നൽകുന്നുണ്ട്..
