Actress
എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി, ഇപ്പോഴും ബർഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല, വായിലിട്ടാൽ റബ്ബർ പോലെ തോന്നും; ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നതെന്ന് ഉർവശി
എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി, ഇപ്പോഴും ബർഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല, വായിലിട്ടാൽ റബ്ബർ പോലെ തോന്നും; ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നതെന്ന് ഉർവശി
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്നത്തെ തലമുറ വെസ്റ്റേൺ കൾച്ചർ കണ്ട് വളരുന്നവരാണ്. പക്ഷെ ഞാൻ ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നത്. ഒരുങ്ങി നടക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. മിസ് വിമൻസ് കോളജായിരുന്നു അമ്മ.
അന്നത്തെ കാലത്തെ വളരെ മോഡേണായി ഡ്രെസ് ചെയ്തിരുന്ന ആളായിരുന്നു. പക്ഷെ അഞ്ച് മക്കളെ വളർത്താനുള്ള ഓട്ടപ്പാച്ചിലിൽ അമ്മ എല്ലാം മറന്നു. രാവിലെ തലയിൽ കൂടി വെള്ളം ഒഴിച്ച് കുളിച്ച് വന്ന് മുടിയിൽ കുളിപ്പിര് മാത്രം പിന്നി ഓഫീസിലേക്ക് ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്നത്തെ കുട്ടികൾ കാണുന്നത് നല്ല ചൂരിദാറും ജീൻസും ടോപ്പും ഇട്ട അമ്മമാരെയാണ്.
എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി. അതെല്ലാം വളർന്നു വരുന്ന സാഹചര്യം അനുസരിച്ചാണ്. എനിക്ക് ഇപ്പോഴും ബർഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല. വായിലിട്ടാൽ റബ്ബർ പോലെ തോന്നും. ബർഗർ സൂപ്പറാണ് കഴിക്ക് എന്ന് പറഞ്ഞ് കുഞ്ഞ് നിർബന്ധിക്കും, വാങ്ങി ചവയ്‌ക്കുന്നത് പോലെ കാണിച്ച് അപ്പുറത്ത് പോയി തുപ്പി കളയുമെന്നും ഉർവശി പറഞ്ഞു.
അതേസമയം, പുരുഷന് താത്പര്യം ജനിപ്പിക്കും വിധം പെരുമാറാതെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും നടി പറഞ്ഞിരുന്നു. സൗഹൃദമാണുള്ളതെങ്കിൽ അത്തരത്തിൽ പെരുമാറണമെന്നും അതിനപ്പുറമുള്ള ‘തോന്നൽ’ ഉണ്ടാക്കാൻ പാടില്ലെന്നും നടി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഉർവശിയുടെ പ്രതികരണം. സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യപ്പെടുകയാണ്. ഒരുപാട് ഓപ്പൺ ആയി സ്ത്രീകൾ പെരുമാറുന്നു. അതുകൊണ്ടാണ് പണ്ടെങ്ങുമില്ലാത്ത പരാതികൾ ഇപ്പോൾ കേൾക്കാനിടയാകുന്നത്. പുരുഷന് കൂടുതൽ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നൽ പുരുഷനിൽ ഉണ്ടാകുന്നു.
മനുഷ്യർ എപ്പോഴും മനുഷ്യരാണ്. ഒന്നും ഒന്നും രണ്ടേ ആവുകയുള്ളൂ, കാലം മാറിയതുകൊണ്ട് അത് 4 ആകില്ലെന്നാണ് നടി പറയുന്നത്. മാത്രമല്ല, ഇതെല്ലാം എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകൾ പറഞ്ഞുനൽകിയിട്ടുള്ള കാര്യങ്ങളാണ്. പുരുഷന്മാർക്ക് അത്തരമൊരു ‘തോന്നൽ’ ഉണ്ടാക്കരുത്.
കാരണം ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും ആകർഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷൻ. സ്ത്രീക്ക് ‘താത്പര്യം’ ഉണ്ടെന്ന് പുരുഷന്റെ ഉള്ളിൽ തോന്നിപ്പിക്കുന്ന വിധം പെരുമാറാതിരിക്കുക എന്നുമാണ് ഉർവശി പറയുന്നത്. നടിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.