സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി
സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി
സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി
നിരവധി ആരാധകരുള്ള താരമാണ് ഉര്‍വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉര്‍വ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍.
അഭിനയ മികവില്‍ ഉര്‍വശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉര്‍വശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവില്‍ക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉര്‍വശിയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
ഇപ്പോഴിതാ ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത് ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കുമെന്ന് പറയുകാണ് ഉര്‍വശി. ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടിയുടെപ്രഖ്യാപനം. സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടതെന്നും അതിനോടുള്ള നന്ദിയാണ് ഇത്തരം ഒരു തീരുമാനമെന്നും നടി വ്യക്തമാക്കി.
‘ഉദ്ഘാടനങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പൊതുവേ പോകാറില്ല. പോയാല്‍ തന്നെ അതിന് പ്രതിഫലം വാങ്ങാറുമില്ല. പലരും പ്രതിഫലം പറ്റിയാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇനി അത്തരം അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ നിരസിക്കില്ല. അതില്‍ നിന്ന് ലഭിക്കുന്ന തുക എത്രയായാലും അത് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കും’ എന്നും നിറഞ്ഞ കൈയടികള്‍ക്കിടെ ഉര്‍വശി പറഞ്ഞു.
നാല്പത് വര്‍ഷത്തെ സിനിമ ജീവിതത്തിലെ കൂടുതലും പ്രൊഡക്ഷന്‍ ഫുഡാണ് കഴിച്ചതെന്ന് പറഞ്ഞ ഉര്‍വശി, ലാല്‍സലാം സിനിമയുടെ ലൊക്കേഷനില്‍ വിശന്നു വലഞ്ഞതും പുളിശ്ശേരി കൂട്ടി ചൊറുണ്ടതെല്ലാം സദസിനോട് പങ്കുവെച്ചു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...