Connect with us

അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല, ഞങ്ങൾ വളർന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി; കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെയെന്ന് ഉർവശി

Actress

അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല, ഞങ്ങൾ വളർന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി; കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെയെന്ന് ഉർവശി

അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല, ഞങ്ങൾ വളർന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി; കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെയെന്ന് ഉർവശി

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്.

കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഉർവശിയുടെ വ്യക്തിജീവിതം ഒരു കാലത്ത് സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു.

ഇപ്പോൾ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ, അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ മകളെ കുറിച്ച് ഉർവശി പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മകളുടെ മുറിയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്നാണ് ഉർവശി പറയുന്നത്. ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്.

ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും.

ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ.

മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും എന്നും താരം പറഞ്ഞു.

മാത്രമല്ല, ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്നും ഉർവശി വ്യക്തമാക്കി.

More in Actress

Trending