നടി ഉര്‍വശി റൗട്ടേലയ്ക്ക് കോടികള്‍ വിലമതിക്കുന്ന സമ്മാനവുമായി ഗായകനും സംഗീത സംവിധായകനുമായ യോ യോ ഹണി സിംഗ്. ജന്മദിനത്തിന്റെ ഭാഗമായി സ്വര്‍ണ കേക്കാണ് താരം സമ്മാനമായി നല്‍കിയത്. ഇന്നാണ് നടിക്ക് 30 വയസ് തികഞ്ഞത്. ഹണിസിംഗിനാെപ്പം ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിലാണ് ഉര്‍വശി. ലവ് ഡോസ് 2 എന്നാണ് വീഡിയോ ആല്‍ബത്തിന്റെ പേര്.
ലോകത്തിലെ ഏറ്റവും വിലയേറിയ കേക്കാണ് നടിക്ക് സമ്മാനിച്ചതെന്നാണ് വിവരം. മൂന്ന് കോടി വിലയുള്ള 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത കേക്കാണ് ഗായകന് ഉര്‍വശിക്ക് സമ്മാനിച്ചതെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നടിയെ വലിയ രീതിയില്‍ പ്രശംസിക്കുന്നൊരു കുറിപ്പും ഗായകന് പങ്കുവച്ചിട്ടുണ്ട്.
മീര റൗട്ടേല, മന്വര് സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറില്‍ ജനിച്ച ഉര്‍വശി മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2015ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.
2013 ല്‍ ‘സിങ് സാബ് ദ് ഗ്രേറ്റ്’ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു പിന്നാലെ യോയോ ഹണി സിങ്ങിന്റെ ‘ലവ് ഡോസ്’ എന്ന വീഡിയോ ആല്‍ബത്തിലും അഭിനയിച്ചു. എന്നാല്‍ സിനിമയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...