News
ടോപ്പ്ലെസ് ലുക്കിലെത്തി ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വൈറലായി വീഡിയോ
ടോപ്പ്ലെസ് ലുക്കിലെത്തി ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വൈറലായി വീഡിയോ
ബോളിവുഡില്‍ ഏറെ ശ്രദ്ധേയ ആയ നടിയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. താരം പങ്കുവെയ്ക്കാറുള്ള ഫാഷന്‍ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളുമായാണ് ഉര്‍ഫി എത്തുന്നത്.
പലപ്പോഴും താരത്തിന്റെ പുതിയ ഫാഷന്‍ പരീക്ഷണങ്ങള്‍ വലിയ തോതിലുള്ള വിമര്‍ശങ്ങള്‍ക്കാണ് വഴിതെളിക്കാറുള്ളത്. എന്നിരുന്നാലും താരം പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളുമായി എത്തി ആരാധകരെ അമ്പരിപ്പിക്കാറാണ് പതിവ്. ഇപ്പോവിതാ ദീപാവലി ദിനത്തില്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.
ടോപ്പ്ലെസ് ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുന്നത്. നിമിഷ നേരത്തിനുള്ളിലാണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേര് താരത്തിന് ദീപാവിലി ആശംസകള്‍ നേര്‍ന്നും രംഗത്തെത്തുണ്ട്. ദീപാവലി പോലുള്ള ആഘോഷങ്ങള്ക്കെങ്കിലും മര്യാദയ്ക്ക് വസ്ത്രങ്ങള്‍ അണിഞ്ഞു കൂടെ എന്നാണ് പലരും ചോദിക്കുന്നത്.
‘ആജ് ജാനേ കി സിദ് നാ കരോ ‘എന്ന ഗാനം ചേര്‍ത്ത് എല്ലാവര്ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ ആണ് താരം പങ്കു വെച്ചത്. ഒരു ദീപാവലി ആശംസ കണ്ടു ആളുകള്‍ ഞെട്ടുന്നത് ഇതാദ്യമായിരിക്കും. നിരവധി പേരാണ് താരത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ പങ്കുവെച്ചത്.
എന്നാല്‍ ഇതൊന്നും താരത്തിന് പുതുമയുള്ള കാര്യങ്ങള്‍ അല്ല. ആരെയും കൊതിപ്പിക്കുന്ന തരത്തില്‍ ലഡു കഴിച്ചു കൊണ്ടുള്ള താരത്തിന്റെ ദീപാവലി ആശംസകള്‍ വൈറല്‍ ആയി കഴിഞ്ഞു. സീരിയലിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഉര്‍ഫി ജാവേദ് ബിഗ് ബോസില്‍ എത്തിയതോടെ ആണ് കൂടുതല്‍ ആരാധകരെ നേടി എടുത്തത്.
താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ആളുകള്‍ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസില്‍ എത്തിയതോടെ ആണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ‘ബഡെ ഭയ്യാ കി ദുല്‍ഹനിയ’, ‘മേരി ദുര്‍ഗ’, ‘ജിജി മാ’, ‘കസൗടി സിന്ദഗി കെ’ തുടങ്ങി നിരവധി ഹിന്ദി പരമ്പരകള്‍ അഭിനയിച്ചിട്ടുള്ള താരം വെബ് സിരീസിലും അഭിനയിച്ചിട്ടുണ്ട്.
