News
നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ല, കൂടുതല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന് കത്രീന കൈഫ്
നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ല, കൂടുതല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന് കത്രീന കൈഫ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ഫോണ്‍ ഭൂതിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി.
നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. പൊന്നിയിന്‍ സെല്‍വനെയാണ് അവര്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയത്.
‘മണിരത്‌നം സാര്‍ ചെയ്ത പൊന്നിയിന്‍ സെല്‍വനെ നോക്കൂ. എത്ര ഗംഭീരമായ ചിത്രമാണത്. മനോഹരമായ ഫ്രെയിമുകളും ഗാനങ്ങളും. ഈ പ്രായത്തില്‍ ഇത്രയും വലിയ ഒരു സിനിമ ചെയ്തത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ്.’ കത്രീന പറഞ്ഞു.
നടന്‍ വിക്കി കൗശലുമായുള്ള വിവാഹത്തിന് ശേഷം കത്രീന അഭിനയിക്കുന്ന ചിത്രമാണ് ഫോണ്‍ ഭൂത്. സിദ്ധാന്ത് ചതുര്‍വേദിയും ഇഷാന്‍ ഖട്ടറുമാണ് മറ്റുപ്രധാനവേഷങ്ങളില്‍. ഗുര്‍മീത് സിങ്ങാണ് ഫോണ്‍ ഭൂത് സംവിധാനം ചെയ്യുന്നത്.
എക്‌സെല്‍ എന്‍്!റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളിലെത്തും. നേരത്തേ ഏതാനും ചില ദക്ഷിണേന്ത്യന്‍ സിനിമകളില്‍ കത്രീന അഭിനയിച്ചിട്ടുണ്ട്. 2004ല്‍ മല്ലീശ്വരി, 2005ല്‍ അല്ലാരി പിഡുഗു എന്നീ തെലുങ്ക് ചിത്രങ്ങളിലും 2006ല്‍ മലയാള ചിത്രമായ ബല്‍റാം വേഴ്‌സസ് താരാദാസിലുമാണ് അവര്‍ നായികയായെത്തിയത്.