പാറുക്കുട്ടിക്കായി മീശവച്ചു ; ഇപ്പോൾ നട്ടം തിരിഞ്ഞു ബാലു !
By
മലയാളത്തിലെ മികച്ച ജനപ്രിയ സീരിയൽ ആണ് ഉപ്പും മുളകും . മറ്റു സീരിയലുകൾ പോലെ അവിഹിതവും അമ്മായിയമ്മ മരുമകൾ പോരും ഒന്നും കുത്തിനിറയ്ക്കാതെ ഒരു സാധാരണ കുടുംബത്തിലെ കാഴ്ചകൾ നിറഞ്ഞതുകൊണ്ടാണ് ഉപ്പും മുളകും ഇത്രക്കും ജനപ്രീതി നേടിയത്.
കുടുംബത്തിലേക്ക് പാറുക്കുട്ടി കൂടി വന്നതാണ് ഇപ്പോള്‍ ഉപ്പും മുളകിനും ജനപ്രീതി കൂടാന്‍ കാരണം. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇതിനകം 800 എപ്പിസോഡുകള്‍ വിജയകരമായി പിന്നീട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറേ ദിവസമായി പാറുക്കുട്ടിയായിരുന്നു ശ്രദ്ധേയമെങ്കില്‍ ഇപ്പോള്‍ ബാലുവാണ്. മാസ് എന്‍ട്രിയോടെ വീട്ടിലേക്ക് വരുന്ന ബാലുവിനെ കാണിച്ച് കൊണ്ടാണ് ഉപ്പും മുളകിന്റെയും പുതിയ പ്രമോ പുറത്ത് വന്നത്. കേശു അച്ഛന്റെ മീശ സൂപ്പറായിട്ടുണ്ടെന്ന് പറയുമ്ബോള്‍ ഗുണ്ട പണിക്ക് പോയ ലുക്കുണ്ടെന്നാണ് ലച്ചു പറയുന്നത്.
ഈ മാറ്റത്തിന്റെ ഉദ്ദേശമെന്താണെന്ന് ബാലുവിന്റെ അച്ഛന് ചോദിക്കുമ്ബോള്‍ എന്റെ പാറുക്കുട്ടി ഈ മുഖം കണ്ട് വളര്‍ന്നാല്‍ മതിയെന്നാണ് ബാലു പറയുന്നത്. എന്നാല്‍ അച്ഛനെ ഇങ്ങനെ മീശ വെച്ചോണ്ട് ഇരിക്കണ്ട അതങ്ങ് വടിച്ച് കളയാനാണ് ബാലുവിന് കിട്ടിയ നിര്‍ദ്ദേശം. മീശ എടുക്കാതെ അച്ഛന്റെ കണ്മുന്നില് കണ്ട് പോവരുതെന്നാണ് അച്ഛന്റെ ഓഡര്‍. എന്നാല്‍ അതിന് സമ്മതിക്കാതെ പിണങ്ങി പോവുകയാണ് ബാലു.
uppum mulakum balu’s makeover
