20 വർഷത്തിന് ശേഷം അവർ ഒരുമിക്കുമോ? ആകാംഷയോടെ പ്രേക്ഷകർ
‘ദളപതി 68’ എന്ന വെങ്കിട് പ്രഭു ചിത്രത്തിന്റെ വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകള് വളരെ കുറച്ച് മാത്രമേ എത്തിയിട്ടുള്ളുവെങ്കിലും അത് സംബന്ധിച്ച വാര്‍ത്തകള്‍ ഏറെയാണ് കോളിവുഡില്‍.
ഇപ്പോൾ ചിത്രത്തിലെ നായികയെ സംബന്ധിച്ചാണ് പുതിയ അപ്ഡേറ്റ് വരുന്നത്. ചിത്രത്തില്‍ നായികയായി ജ്യോതികയെ വയക്കാനാണ് വെങ്കിട് പ്രഭു ആഗ്രഹിക്കുന്നത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ജ്യോതികയുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ചില സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്ടെയ്മെന്റോ, വെങ്കിട് പ്രഭുവോ ഇത് സ്ഥിരീകരിക്കുന്നില്ല. പക്ഷെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് ഇരു ഭാഗവുമായി അടുത്ത ചില വൃത്തങ്ങള്‍ പറയുന്നത്.
വിജയ് ജ്യോതിക ജോഡി ഒന്നിച്ച് അഭിനയിച്ചത് രണ്ട് പടങ്ങളിലാണ് ഖുഷിയും, തിരുമലെയും. രണ്ട് ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. വിജയ ജോഡികളായാണ് ഇരുവരെയും കോളിവുഡ് കണ്ടത്. പിന്നീട് ഇവര്‍ ഒന്നിച്ച് അഭിനയിച്ചില്ല. 2003ലാണ് തിരുമലെ ഇറങ്ങിയത്. ‘ദളപതി 68’ ല്‍ ഇരുവരും ഒന്നിച്ചാല്‍ 20 കൊല്ലത്തിന് ശേഷം വിജയ് ജ്യോതിക ജോഡിയെ വീണ്ടും പ്രേക്ഷകർക്ക് സ്ക്രീനിൽ കാണാൻ ആകും.
വിജയിയുടെ അടുത്ത റിലീസ് ലിയോയ്ക്ക് ശേഷം മാത്രം ‘ദളപതി 68’ സംബന്ധിച്ച പ്രഖ്യാപനം മതിയെന്നാണ് വിജയ് നിര്‍മ്മാതാക്കളോടും സംവിധായകനോടും നിര്‍ദേശിച്ചത് എന്നാണ് വിവരം. വിജയ് യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ‘ഭഗവതി’ എന്ന ഒരു ചിത്രത്തിലും വിജയ്ക്കൊപ്പം ജയ്യുണ്ടായിരുന്നു. ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന വിജയ് ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് റ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
