Connect with us

വൃഷഭയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; വേറിട്ട ലുക്കിൽ നടൻ മോഹൻലാൽ

Malayalam

വൃഷഭയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; വേറിട്ട ലുക്കിൽ നടൻ മോഹൻലാൽ

വൃഷഭയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; വേറിട്ട ലുക്കിൽ നടൻ മോഹൻലാൽ

രജനികാന്ത് നായകനായി എത്തിയ ജയിലര്‍ തിയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ വൃഷഭ’യുടെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ മോഹൻലാൽ. പുറത്തുവന്ന നടന്റെ വീഡിയോകളിലും ഫോട്ടോകളിലും തികച്ചും വേറിട്ട ലുക്കിലാണ് നടനെ കാണാൻ സാധിക്കുന്നത്.

ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. പീറ്റര്‍ കേക്ക് മുറിക്കുന്നതും മോഹന്‍ലാല്‍ മധുരം പങ്കിടുന്നതും വീഡിയോയില്‍ കാണാം. താടിവച്ച്, മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍.

പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുക്കുന്ന വൃഷഭയുടെ ചിത്രീകരണം ജൂലൈ അവസാന വാരം ആരംഭിച്ചിരുന്നു. 2024ലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെകുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കാനായി മോഹന്‍ലാല്‍ മൈസൂരില്‍ എത്തിയിരുന്നു. നന്ദകിഷോറിന്റെ സംവിധാനത്തില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്.

ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ ഴോണറില്‍ അച്ഛന്‍-മകന്‍ ബന്ധമാണ് സിനിമ കൈകാര്യം ചെയ്യുക. സിനിമയില്‍ അതീവ പ്രാധാന്യമുള്ള രംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം. മോഹന്‍ലാലിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം റോഷന്‍ മേക്കയാണ്.

സിമ്രാന്‍, ഷനായ കപൂര്‍, സന ഖാന്‍ എന്നിവര്‍ നായികമാരാണ്. ഗരുഡ റാം പ്രതിനായകനാകും. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അക്കാദമി അവാര്‍ഡ് നേടിയ ‘മൂണ്‍ലൈറ്റ്’ എന്ന സിനിമയുടെ നിര്‍മ്മാതാവ് നിക് തര്‍ലോയാണ് വൃഷഭയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top