News
ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയോട് കൂടി ഈ വര്‍ഷത്തിന് വിരാമമിടുന്നു; ചിത്രങ്ങളുമായി രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി
ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയോട് കൂടി ഈ വര്‍ഷത്തിന് വിരാമമിടുന്നു; ചിത്രങ്ങളുമായി രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി
പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. സോഷ്യല്‍ മീഡയിയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
ഇപ്പോഴിതാ അമ്മായാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഗര്‍ഭകാലവുമായി ബന്ധപ്പെട്ട ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉപാസന. ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയുടെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്.
മെക്സിക്കന്‍ ഭക്ഷണമായ ടാക്കോയും നാച്ചോസുമെല്ലാം ഉപാസനയുടെ മുന്നിലെ ടേബിളിലുണ്ട്. ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയോട് കൂടി ഈ വര്‍ഷത്തിന് വിരാമമിടുന്നു എന്ന കുറിപ്പോടെയാണ് അവര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഡിസംബര്‍ 12നാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത രാം ചരണ്‍ ആരാധകരുമായി പങ്കുവെച്ചത്.
2012 ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. നടന് ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് ആയിരുന്ന പ്രതാപ് റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സണും കൂടിയാണ് ഉപാസന.
