Malayalam Articles
വെളിച്ചം കാണാതെ പെട്ടിയിലായി പോയ മോഹൻലാൽ ചിത്രങ്ങൾ !!!
വെളിച്ചം കാണാതെ പെട്ടിയിലായി പോയ മോഹൻലാൽ ചിത്രങ്ങൾ !!!
By
സിനിമകളിലൂടെ കാലം സഞ്ചരിക്കുകയാണ് എന്നും. ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ എല്ലാം വർത്തയാകുകയും പ്രേക്ഷകരിലേക്കെത്താൻ കാത്തിരിക്കുകയും ചെയ്യുന്ന മലയാള സിനിമയിൽ പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ട നിരവധി ചിത്രങ്ങളുണ്ട്. അത്തരത്തിൽ പെട്ടിയിലിരിക്കുന്ന ചില പ്രധാനപ്പെട്ട മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം .
ധനുഷ്‌കോടി
പ്രിയദർശർ – മോഹൻലാൽ കുട്ടു കെട്ടിൽ 1988 ൽ എടുക്കാൻ തിരുമാനിച്ച ഒരു മലയാളം സിനിമ ആയിരുന്നു ധനുഷ്കോടി .ഗിരിജാ ഷെറ്റാർ ആയിരുന്നു ഇതിലെ നായിക .എന്നാൽ ഇ സിനിമ പൂർത്തി ആയില്ല . സിനിമയുടെ ചിത്രീകരണം നിർത്തുമ്പോൾ തന്നെ ഏകദേശം 60 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞിരുന്നു .അക്കാലത്തെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആകുമായിരുന്നു ധനുഷ്കോടി.ധനുഷ് കോടി , ശ്രീലങ്ക എന്നിവടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത് .സാമ്പത്തികമായ കാരണങ്ങളാൽ സിനിമ നിന്ന് പോവുകയായിരുന്നു
സ്വർണ ചാമരം
90 കളില്‍ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ചിത്രമാണ് സ്വര്‍ണ്ണച്ചാമരം. മോഹന്‍ലാലിനൊപ്പം ശിവാജി ഗണേശനും നാഗേഷും നെടുമുടി വേണുവുമൊക്കെ ഒന്നിയ്ക്കുന്ന ചിത്രം വിജയിക്കും എന്ന് ചിത്രീകരണത്തിന് മുമ്പേ പ്രവചിച്ചവരുണ്ട്.
ബ്രഹ്മദത്തൻ
കമല്‍ ഹസന്‍ നായകനായ സൂരസംഹരാം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അനില്‍ മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മദത്തന്‍ എന്ന ചിത്രം പദ്ധതിയിട്ടത്. ലാലിനെ നായകനാക്കി നേരത്തെ അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു
കളരി വിക്രമൻ
ഇന്ന് ബോളിവുഡിലെ റാണിയായി മാറിയ വിദ്യ ബാലൻ കരിയറിന്റെ തുടക്കത്തിൽ കമ്മിറ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് കളരി വിക്രമൻ. മുകേഷ് ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിൽ കുഞ്ഞുലക്ഷ്മി എന്ന കഥാപാത്രമായിരുന്നു വിദ്യയ്ക്ക്. റിലീസിന് തയ്യാറാടെക്കുന്ന വേളയിലാണ് നിർമാണ പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നതും പ്രോജക്ട് പാതിവഴിയിൽ ആകുന്നതും.
ഓസ്ട്രേലിയ
രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിച്ചു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത സിനിമയാണ് ഓസ്‌ട്രേലിയ. മോഹന്‍ലാലും ശങ്കറും പ്രധാന താരങ്ങളായി എത്തിയ ചിത്രത്തിൽ രമ്യ കൃഷ്ണനായിരുന്നു നായിക. കാര്‍ റൈസിങ് രംഗത്തെ കഥയാണ് സിനിമ പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാന്‍ കഴിയാതെ സിനിമ തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവച്ചു. അങ്ങനെ നീണ്ട് നീണ്ട് സിനിമ ഒടുവില്‍ ഉപേക്ഷക്കപ്പെട്ടു.
unreleased movies of mohanlal