Connect with us

എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2023, 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായിരിക്കട്ടെ; പുതുവത്സരാശംസകളുമായി ഉണ്ണി മുകുന്ദന്‍

Malayalam

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്.

‘2023 എല്ലാ പ്രിയപ്പെട്ടവര്‍ക്കും സന്തോഷം നിറഞ്ഞ വര്‍ഷമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കില്‍ 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായിരിക്കട്ടെ. ഒപ്പം ഈ വര്‍ഷം നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ, അതിനുള്ള ആരോഗ്യവും മാനോധൈര്യവും സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്ക് നല്‍കട്ടെയെന്നും ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2023. തൊഴില്‍പരമായും വ്യക്തി ജീവിതത്തിലും മികച്ച വര്‍ഷമായിരുന്നു. 2024 ല്‍ എന്റെ പുതിയ ചിത്രമായ ജയ് ഗണേഷാണ് റിലീസാകാനിരിക്കുന്നത്. ഏപ്രില്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ മികച്ചൊരു ചിത്രമായിരിക്കും ജയ്ഗണേഷ്.

ഈ വര്‍ഷം എന്റേതായി പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വെട്രിമാരനൊപ്പമുള്ള തമിഴ് സിനിമയടക്കം വരാനിരിക്കുകയാണ്. നമ്മളെല്ലാവര്‍ക്കും വളരെ നല്ലൊരു വര്‍ഷമായിരിക്കട്ടെ 2024. എല്ലാവര്‍ക്കും ഞാന്‍ നന്മകള്‍ ആശംസിക്കുന്നു. ഒപ്പം എല്ലാവര്‍ക്കും എന്റെ പുതുവത്സാരാശംസകള്‍. എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.

More in Malayalam

Trending

Recent

To Top