News
ശബരിമല യാത്രയിലെ അപ്രതീക്ഷിത കൂടിക്കാഴ്ച; ശ്രീകുമാരന്‍ തമ്പിയെ കണ്ട അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
ശബരിമല യാത്രയിലെ അപ്രതീക്ഷിത കൂടിക്കാഴ്ച; ശ്രീകുമാരന്‍ തമ്പിയെ കണ്ട അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ ആഘോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ശബരിമല യാത്രയില്‍ അപ്രതീക്ഷിതമായി കണ്ട കൂടിക്കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
മഹാപ്രതിഭയായ ശ്രീകുമാരന്‍ തമ്പിയെ കാണാന്‍ സാധിച്ച അനുഭവമാണ് നടന്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ വളരെയധികം വിസ്മയിപ്പിച്ചുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ശ്രീകുമാരന്‍ തമ്പിയോടൊപ്പം മല കയറുന്ന വീഡിയോയും ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ ഇത്തവണത്തെ ശബരിമല യാത്രയിലെ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച!
നാലരപ്പതിറ്റാണ്ടിനിപ്പുറം, 1975ലെ സ്വാമി അയ്യപ്പന്റെ രചയിതാവും, ഗാന രചയിതാവും, ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവുമായ മഹാപ്രതിഭ ശ്രീകുമാരന്‍ തമ്പി സാറിനെ കാണാനും ഒരുമിച്ച് മലയിറങ്ങാനും സാധിച്ചു. എന്നെ വിസ്മയിപ്പിച്ചത് സാറിന്റെ ജീവിതത്തിനോടുള്ള കാഴ്ചപാടുകളും ആറ്റിട്യൂടും ആണ്.
മാളികപ്പുറം എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിക്കാന്‍ സാധിച്ച എനിക്കും എന്റെ സിനിമയ്ക്കും ഒരുപാട് നല്ല അഭിപ്രായവും ആശംസകളും അറിയിക്കുന്നതിനൊപ്പം എന്റെ കരിയറിനെ കുറിച്ച് വിലയേറിയ നിര്‍ദ്ദേശങ്ങളും തരുകയും ചെയ്ത അദ്ദേഹത്തിന് ഞാന്‍ ഒരുപാട് സ്‌നേഹത്തോടെ നന്ദി അറിയിക്കുന്നു.‘ എന്നും ഉണ്ണി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
