അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുമ്പോഴും എന്റെ അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്; മഞ്ജു വാര്യരെ കുറിച്ച് രാധിക
അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുമ്പോഴും എന്റെ അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്; മഞ്ജു വാര്യരെ കുറിച്ച് രാധിക
അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുമ്പോഴും എന്റെ അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്; മഞ്ജു വാര്യരെ കുറിച്ച് രാധിക
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. നായികയായും സഹനടിയായും മോളിവുഡില്‍ സജീവമായിരുന്ന താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്.
ക്ലാസ്‌മേറ്റ്‌സ് ഇറങ്ങി പതിനേഴ് വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ മനസില്‍ രാധിക റസിയയായി തുടരുകയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രാധിക അഭിനയത്തിലേക്ക് തിരികെ വരികയാണ്. മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യരെ കുറിച്ചാണ് രാധിക പറയുന്നത്.
രാധികയുടെ കുറിപ്പ് ഇങ്ങനെ;
മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ ‘അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് ‘അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു.
ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള actors ൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല. ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 – 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… “അയച്ചു തരാം”എന്ന് പറഞ്ഞു photom പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്.
ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…
ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും ‘എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ crew നും സ്നേഹം നിറഞ്ഞ നന്ദി
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...