Connect with us

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ വീണ്ടും അഭിമാനമായി നാട്ടു നാട്ടു; എംഎം കീരവാണിയെ തേടി അന്താരാഷ്ട്ര പുരസ്‌കാരം

News

എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഈ ചിത്രത്തിലൂടെ ഇന്ത്യയിലേയ്ക്ക് വീണ്ടും എത്തിയ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ് ഇന്ത്യന്‍ സിനിമാലോകം. എംഎം കീരവാണി സംഗീതം നല്‍കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജനല്‍ സംഗീതത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

നിരവധി പേരാണ് കീരവാണിയെയും ആര്‍ആര്‍ആര്‍ ടീമിനെയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ വീണ്ടും മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്.

ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരമാണ് നാട്ടു നാട്ടുവിനെ തേടി എത്തിയിരിക്കുന്നത്. ആര്‍ആര്‍ആര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. അവാര്‍ഡുമായി നില്‍ക്കുന്ന കീരവാണിയുടെ ചിത്രവും പങ്കുവച്ചു. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യല്‍ ഗാനമാണ് നാട്ടു നാട്ടു. 14 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് എത്തുന്നത്. സ്ലം ഡോഗ് മില്യനേയറിലെ ഗാനത്തിന് എ ആര്‍ റഹ്മാനാണ് ഇതിനു മുന്‍പ് പുസ്‌കാരം നേടുന്നത്.

More in News

Trending

Recent

To Top