Movies
ഉണ്ണിമായ്ക്ക് പിന്നാലെ അമ്മയും അഭിനയത്തിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉണ്ണിമായ്ക്ക് പിന്നാലെ അമ്മയും അഭിനയത്തിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ജനുവരി 26ന് തിയേറ്ററിൽ റിലീസ് ചെയ്യുവാനൊരുങ്ങുന്ന സിനിമയാണ് തങ്കം. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്കരന് തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കം’.
ചിത്രത്തിലെ ഒരു പുതുമുഖതാരത്തെ പരിചയപ്പെടുത്തുകയാണ് നടി ഉണ്ണിമായ. മറ്റാരുമല്ല ആ പുതുമുഖം, ഉണ്ണിമായയുടെ അമ്മ ഇന്ദിര പ്രസാദ് ആണ് ചിത്രത്തിൽ അംബിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് എന്നിവർക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഗൗതം ശങ്കർ ഛായാഗ്രഹണവും ബിജി ബാൽ സംഗീതവും കിരൺദാസ് എഡിറ്റിങും ഗോകുൽ ദാസ് കലാ സംവിധാനവും ഗണേഷ് മാരാർ സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായിരുന്നു.
about unnimaya
