Connect with us

ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർഥിക്കുന്നു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

Malayalam

ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർഥിക്കുന്നു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർഥിക്കുന്നു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം തിയേറ്ററിൽ നിറഞ്ഞോടുകയാണ് . മണ്ഡലകാലത്ത് അയ്യപ്പ ഭക്തർക്കുള്ള സമർപ്പണമായി ഇറങ്ങിയ ചിത്രം, മകരവിളക്ക് ദിനത്തിലും നിലയ്‌ക്കാത്ത കയ്യടികളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന മാളികപ്പുറം വിജയത്തിന് നന്ദി പറയാൻ ഉണ്ണി മുകുന്ദൻ സന്നിധാനത്ത് എത്തിയിരിക്കുകയാണ്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

‘‘നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു.

വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.

മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.

ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർഥിക്കുന്നു.

സ്നേഹത്തോടെ, ഉണ്ണി…സ്വാമി ശരണം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top