Connect with us

അന്ന് തന്നെ അവന്റെ വളര്‍ച്ച മനസിലാക്കിയിരുന്നു, ഡേറ്റ് ചോദിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി

Malayalam

അന്ന് തന്നെ അവന്റെ വളര്‍ച്ച മനസിലാക്കിയിരുന്നു, ഡേറ്റ് ചോദിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി

അന്ന് തന്നെ അവന്റെ വളര്‍ച്ച മനസിലാക്കിയിരുന്നു, ഡേറ്റ് ചോദിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി

ദിലീപ് തനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞുമാറിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിവരാമന്‍. സൈന്യം സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡേറ്റ് നല്‍കാമെന്ന് പറഞ്ഞ നടന്‍ പിന്നീട് ഒഴിഞ്ഞു മാറിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

രോഗിയായ തന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ‘സൈന്യം ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ ദിലീപിനോട് നീ നല്ലൊരു ഹീറോയാകുമെന്ന് ഞാന്‍ പറയുമായിരുന്നു. അന്ന് തന്നെ അവന്റെ വളര്‍ച്ച മനസിലാക്കിയിരുന്നു. ആ സമയത്ത് അവനും ഡേറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ പിന്നീട് ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. ആള്‍ പിന്നീട് വലിയ സ്റ്റാറായി. ഞാന്‍ മമ്മൂട്ടി സാറിന്റെ പിന്നാലെയും ഡേറ്റിന് വേണ്ടി നടന്നിട്ടുണ്ട്. പുതിയ ഡയറക്ടര്‍ ആയിരുന്നു. അന്ന് പുതിയ ആള്‍ക്ക് എങ്ങനെയാണ് ഡേറ്റ് കൊടുക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹം ഒഴിഞ്ഞു. അദ്ദേഹം പുതിയ ആളുകള്‍ക്കാണ് ഡേറ്റ് കൊടുക്കാറ്!

ലാലേട്ടനോട് ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ പുള്ളി തന്നേനെ. പിന്നെ നിര്‍മ്മാതാക്കള്‍ ഒന്നും വന്നില്ല. പുള്ളിയുമായി വലിയ അടുപ്പം ഒന്നുമില്ലെങ്കിലും വലിയ സ്‌നേഹമാണ്. കണ്ടാല്‍ തോളത്ത് കയ്യിട്ട് എന്താണ് ഏതാണ് എന്നൊക്കെ ചോദിക്കും. ശിവരാമന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top