Movies
മാർകോ ലിറിക് വീഡിയോ നാളെ എത്തും; ആവേശത്തിൽ ആരാധകർ
മാർകോ ലിറിക് വീഡിയോ നാളെ എത്തും; ആവേശത്തിൽ ആരാധകർ
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ക്രിസ്മസ് റിലീസായി എത്താനിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദൻറെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ വരുന്ന വെള്ളിയാഴ്ച ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്ത് വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ Blood എന്ന ഗാനം പുറത്തെത്തിയിരുന്നു. സംഗീത സംവിധായകൻ രവി ബസ്റൂർ ഡബ്സീ കൂട്ടുകെട്ടിലാണ് ആദ്യ ഗാനം ഒരുങ്ങിയത്. മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന ലേബലിൽ എത്തുന്ന മാർക്കോ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ഡിസംബര്‍ 20ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
‘വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്’ എന്ന പോസ്റ്ററുമായാണ് മാർക്കോയുടെ റിലീസ് അനൗൺസ്മെൻറ്. സോഷ്യൽ മീഡിയയിൽ മാർക്കോയുടേതായി പുറത്തെത്തിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മാർക്കോയുടെ അണിയറപ്രവർത്തകർ.
