Connect with us

നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

Movies

നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടി നായകനായി എത്തി ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിന് ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോ​ഗമിക്കുന്നത്.

ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും ത്രില്ലർ മൂഡിൽ ആണ് ചിത്രം എത്തുന്നത്. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാം ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സൗബിൻ ഷാഹിറും നവ്യാനായരുമാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളായാണ് ഇവർ എത്തുന്നത്. ഇവരെക്കൂടാതെ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.

ആത്മീയ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവരാണ് മറ്റുതാരങ്ങൾ. പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

സംഗീതം – ജയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്. കലാസംവിധാനം – ദിലീപ് നാഥ്. ചമയം – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. സംഘട്ടനം പി.സി. സ്റ്റണ്ട്സ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബിൻ രാജ്. പരസ്യകല – യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ

More in Movies

Trending