Connect with us

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം പാക്ക് അപ്പ് ആയി

Movies

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം പാക്ക് അപ്പ് ആയി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം പാക്ക് അപ്പ് ആയി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. എൺപത് ദിവസത്തോളം നീണ്ട് നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നിരുന്നത്.

പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തിൽ പുറത്തെത്തുന്ന ചിത്രത്തിന്റെ ക്യാമ്പസ് ഭാ​ഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലെ പ്രശസ്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലാണ്. അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പൂർണ്ണമായും ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

ഫാലിമി ഫെയിം സന്ദീപ് പ്രദീപ്, വാഴ ഫെയിം സാഫ്, ലിറ്റിൽ ഹാർട്ട്സ് ഫെയിം അരുൺ അജികുമാർ യൂ ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. നാലായിരത്തോളം കുട്ടികളെ അണിനിരത്തി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിനയ് ബാബുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. നിതിൻ.സി.ബാബു, മനുസ്വരാജ് എന്നിവർ ചേർന്നാണ് തിരക്കഥ.

സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ.പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ – സെന്തിൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

More in Movies

Trending

Uncategorized