Connect with us

ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്, അതിനാല്‍ അവര്‍ക്ക് വിമർശനങ്ങൾ പറയാനുള്ള അവകാശമുണ്ട്; ഉണ്ണി മുകുന്ദന്‍!

Movies

ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്, അതിനാല്‍ അവര്‍ക്ക് വിമർശനങ്ങൾ പറയാനുള്ള അവകാശമുണ്ട്; ഉണ്ണി മുകുന്ദന്‍!

ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്, അതിനാല്‍ അവര്‍ക്ക് വിമർശനങ്ങൾ പറയാനുള്ള അവകാശമുണ്ട്; ഉണ്ണി മുകുന്ദന്‍!

ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം ഷെഫീഖിന്റെ സന്തോഷം ഈ മാസം മുതൽ തിയറ്ററുകളിൽ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 25 നായിരിക്കും ചിത്രം തിയറ്ററുകൾ വഴി റിലീസ് ചെയ്യുക.. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടന്‍

ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്.

വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ നമ്മളും ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. സിനിമ നന്നായാല്‍ മാത്രമെ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ച് രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല.’താരം പറഞ്ഞു.

പൈല്‍സ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷെഫീഖിന്റെ സന്തോഷം സിനിമ പറയുന്നതെന്നും നടന്‍ വ്യക്തമാക്കി. .ഷുഗര്‍ അടക്കമുള്ള ഒരിക്കലും മാറാത്ത അസുഖത്തെ കുറിച്ച് വളരെ നോര്‍മലായി ആളുകള്‍ക്കിടയില്‍ നിന്ന് സംസാരിക്കുന്നവര്‍ ഒരിക്കലും ചികിത്സിച്ചാല്‍ മാറുന്ന പൈല്‍സ് എന്ന അസുഖം തനിക്കുണ്ടെന്ന് പൊതുവെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് പറയില്ല.


എന്നപ്പോലെയുള്ള ഒരാള്‍ അങ്ങെനൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആളുകളില്‍ ഒരു ചിരി വരും. ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി പഠിച്ച് വന്ന ആക്ടറല്ല. അതുകൊണ്ട് അഭിനയിക്കരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല.

Continue Reading
You may also like...

More in Movies

Trending

Recent

To Top