Connect with us

സിനിമാക്കാരന്‍മാരെ സൂക്ഷിക്കണം, മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ടാവുമെന്ന് പറഞ്ഞു കല്യാണം ആലോചിച്ച് ചെന്നപ്പോൾ ഉള്ള അനുഭവം പങ്കുവെച്ച് ഇന്ദ്രൻസ് !

Movies

സിനിമാക്കാരന്‍മാരെ സൂക്ഷിക്കണം, മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ടാവുമെന്ന് പറഞ്ഞു കല്യാണം ആലോചിച്ച് ചെന്നപ്പോൾ ഉള്ള അനുഭവം പങ്കുവെച്ച് ഇന്ദ്രൻസ് !

സിനിമാക്കാരന്‍മാരെ സൂക്ഷിക്കണം, മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ടാവുമെന്ന് പറഞ്ഞു കല്യാണം ആലോചിച്ച് ചെന്നപ്പോൾ ഉള്ള അനുഭവം പങ്കുവെച്ച് ഇന്ദ്രൻസ് !

മലയാള സിനിമയിൽ ഒരു സമയത്തു ഹാസ്യ രംഗങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് ഇന്ദ്രൻസ്. എനാൽ ഇന്ന് അദ്ദേഹം കോമഡിയിൽ നിന്നും സീരിയസ് കഥപാത്രങ്ങളിലേക്ക് മാറുകയും ചെയ്യ്തിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ തന്നെ ഒരുപാടു തിരക്കുള്ള നടൻ തന്നെയാണ് ഇന്ദ്രൻസ്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് നടൻ. തയ്യല്‍ക്കാരനില്‍ തുടങ്ങി പിന്നീട് നടനായി മാറിയ താരമാണ് ഇന്ദ്രന്‍സ്. . ഇപ്പോഴിതാ കരിയറില്‍ ഓരോ നേട്ടങ്ങള്‍ തേടിയെത്തുമ്പോഴും അദ്ദേഹം തന്റെ തുടക്കത്തെക്കുറിച്ചും അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്നു .

തന്റെ യഥാര്‍ത്ഥ പേര് സുരേന്ദ്രന്‍ എന്നാണെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കിയിരുന്നു. പെണ്ണുകാണാന്‍ പോയതിനെക്കുറിച്ചും ശാന്ത ആദ്യം ആലോചന നിരസിച്ചതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആനീസ് കിച്ചണിലേക്ക് ഭാര്യയ്‌ക്കൊപ്പമെത്തിയപ്പോഴായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഈ പരിപാടിയിലേക്ക് വിളിക്കും എന്നുള്ള പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. ആദ്യം ചേട്ടന്‍ പൊക്കോ എന്ന് പറഞ്ഞ് എന്നെ തള്ളിവിടുകയായിരുന്നു പുള്ളിക്കാരി. ഭക്ഷണകാര്യത്തില്‍ അങ്ങനെ നിര്‍ബന്ധമൊന്നും ഉള്ളയാളല്ല ചേട്ടന്‍. ചോറും സാമ്പാറും പുളിശ്ശേരിയുമൊക്കെയാണ് ഇഷ്ട ഭക്ഷണം. ഇറച്ചിയും മീനുമൊന്നും ഇഷ്ടമല്ല. ഇറച്ചി എന്താണ് ഇഷ്ടമല്ലാത്തതെന്ന് ചോദിച്ചപ്പോള്‍ പാവമല്ലേയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. നത്തോലി മീന്‍ കഴിക്കാറുണ്ട്. വലിയ മീനുകളൊന്നും ഇഷ്ടമില്ല. ഞാനും മക്കളും മീനും ഇറച്ചിയുമൊക്കെ കഴിക്കാറുണ്ട്. അതിലൊന്നും ചേട്ടന് പ്രശ്‌നമില്ലെന്നായിരുന്നു ശാന്ത പറഞ്ഞത്.

നമ്മളൊന്നിച്ച് സ്വപ്‌നലോകത്തെ ബാലഭസ്‌ക്കരനില്‍ വര്‍ക്ക് ചെയ്തില്ലേയെന്നും ആനി ഇന്ദ്രന്‍സിനോട് ചോദിച്ചിരുന്നു. അതിന് ശേഷം നിങ്ങള്‍ നിന്ന് തന്നില്ലല്ലോ, അതല്ലേ പിന്നീട് വര്‍ക്ക് ചെയ്യാതെ പോയത്. ഇടയ്ക്ക് കല്യാണങ്ങള്‍ക്കൊക്കെ കാണാറുണ്ട്. അന്നേരം ജസ്റ്റ് സംസാരിച്ച് പോവുമെന്നായിരുന്നു ആനി പറഞ്ഞത്. ഇന്ദ്രന്‍സ് എന്ന പേരിനെക്കുറിച്ചും ആനി ചോദിച്ചിരുന്നു. ഒറിജിനല്‍ ഏശാതെ വന്നപ്പോഴാണ് ഇത് കേറി കൊളുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ പേര് തയ്യല്‍ക്കടയ്ക്ക് ഇട്ടതാണ്. അത് ഒറിജിനല്‍ ആണോ എന്നറിയാതെ എല്ലാവരും വിളിക്കുകയായിരുന്നു.

രണ്ടുമൂന്ന് തയ്യല്‍ക്കടയൊക്കെ നടത്തിയിരുന്നു. ആദ്യത്തേതൊക്കെ പൊളിഞ്ഞ് പോയിരുന്നു. ഇനി അത് പറ്റില്ലെന്നും അടങ്ങി ഒതുങ്ങി ഇരിക്കണമെന്നും കരുതിയാണ് മൂന്നാമത്തെ കടയ്ക്ക് ഇന്ദ്രന്‍സ് എന്ന് പേരിട്ടത്. അന്ന് ജയനും അളിയനുമൊക്കെ കൂടെയുണ്ട്. പത്മരാജന്റെ സിനിമ ചെയ്തിരുന്ന സമയത്തൊക്കെ സുരേന്ദ്രന്‍ എന്നായിരുന്നു പേര് കൊടുത്തത്. പിന്നീടാണ് ഇന്ദ്രന്‍സ് എന്നാണ് കടയുടെ പേരെന്നും, അത് ഇട്ടൂടേയെന്ന് ചോദിച്ചത്. സുരേഷ് ഉണ്ണിത്താനിലൂടെയായാണ് സിനിമയിലേക്ക് എത്തിയത്. എപ്പോഴും വിളിച്ചാല്‍ കിട്ടുന്ന ആളുണ്ടോയെന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെയാണ് എന്നെ വിളിച്ചത്.

വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ ആദ്യം വേണ്ടെന്നായിരുന്നു ശാന്ത പറഞ്ഞത്. കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്തായിരുന്നു അത്. സിനിമാക്കാരന്‍മാരെ സൂക്ഷിക്കണം, മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ടാവുമെന്ന് അവിടെയുള്ളവര്‍ പറഞ്ഞുവെന്ന് പിന്നീട് എന്നോട് ശാന്ത പറഞ്ഞിരുന്നു. ഏത് പൊട്ടനാണ് അത് പറഞ്ഞത്, എന്നെ ഒന്ന് കണ്ണ് തുറന്ന് നോക്കിക്കേയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അന്ന് സംസാരിച്ചിരുന്നില്ല. അമ്മയോടാണ് വേണ്ടെന്ന് പറഞ്ഞത്. അച്ഛനാണ് കല്യാണം തീരുമാനിച്ചത്. അച്ഛനൊക്കെയുള്ളതിനാല്‍ ഞാന്‍ നിവര്‍ന്ന് നോക്കിയിരുന്നില്ല, അങ്ങനെ നോക്കിയിരുന്നുവെങ്കില്‍ സ്‌പോട്ടില്‍ വേണ്ടെന്ന് പറഞ്ഞേനെയെന്നും ശാന്ത പറഞ്ഞെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top