News
മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു; പന്തളത്ത് എത്തി തിരുവാഭരണം ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍
മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു; പന്തളത്ത് എത്തി തിരുവാഭരണം ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രം റിലീസായത്. പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്ത് ഗംഭീര പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന സിനിമയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാല താരങ്ങളുമാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോഴിതാ മാളികപ്പുറം തനിക്കൊരു നിയോഗം ആയിരുന്നുവെന്ന് വീണ്ടും പറയുകയാണ് ഉണ്ണി മുകുന്ദന്‍.
മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു. പന്തളത്ത് എത്തി തിരുവാഭരണം ദര്‍ശിച്ച വിശേഷം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ഉണ്ണിയുടെ നന്ദി പറച്ചില്‍.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ഇങ്ങനെ;
എല്ലാവര്‍ക്കും നമസ്‌കാരം. പുതുവത്സരാശംസകള്‍. എന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു.
അതുപോലെ അയ്യപ്പന്റെ ജന്മഗൃഹമായ പന്തളത്ത് ഇന്ന് എത്താനും തിരുവാഭരണം ദര്‍ശിക്കാനും സാധിച്ചത് ഒരു സുകൃതമായി കാണുന്നു. ഒരുപാട് സ്‌നേഹം. ഒരുപാട് നന്ദി. സിനിമ കാണാത്തവര്‍ കുടുംബസമേതം തിയേറ്ററില്‍ വന്നു കാണുമെന്നു പ്രതീക്ഷിക്കുന്നു.
അതേസമയം, കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
