Connect with us

സങ്കട കടലിലാണ്..മുന്നോട്ട് തന്നെയാണ് നീന്തുന്നത്; ഈ വിഷമ സമയത്ത് ഒരു ജീവിത പങ്കാളി എന്താണ് എന്ന് അടുത്തറിയുമെന്ന് മാലാ പാര്‍വതി

News

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാലാ പാര്‍വതി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ പുതുവത്സരത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

അച്ഛനും അമ്മയും പോയ വർഷമാണ് കടന്ന് പോയത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞ് കൊണ്ടിരിക്കുന്നു.ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മൾ അടുത്തറിയും.

എല്ലാ ബന്ധങ്ങളുടെയും മാറ്ററിയും.സങ്കട കടലിലാണ് .മുന്നോട്ട് തന്നെയാണ് നീന്തുന്നത്. 365 ദിവസവും ജോലി ചെയ്യാൻ പറ്റണേ എന്നതാണ് ഒരു പ്രാർത്ഥന.

Thank you Satheesan Balan for being a pillar of strength. Thank you everyone for being there for us at this crucial juncture.

തോൽക്കില്ല എന്നൊരു തീരുമാനമാണ് 2023 -ൽ എടുക്കുന്നത്. ഇന്ന് കാർമേഘം മൂടി നിൽക്കുന്നുണ്ടെങ്കിൽ, അവിടെ പ്രകാശം പകരും. ഇരുട്ട് മാറുമ്പോൾ, എല്ലാവർക്കും സത്യം കാണാനാകും.എല്ലാവരോടും സ്നേഹം!പുതുവത്സരാശംസകൾ !2023 സമാധാനവും ശാന്തിയും സന്തോഷവും നിറയ്ക്കട്ടെ.

More in News

Trending

Recent

To Top