Connect with us

‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’; മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി രമേശ് പിഷാരടി

News

‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’; മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി രമേശ് പിഷാരടി

‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’; മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി രമേശ് പിഷാരടി

ഫാത്തി സലിം എഴുതിയ ‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’ എന്ന നോവലിന്റെ പ്രകാശനം നിര്‍വ്വഹിച്ച് നടന്‍ മമ്മൂട്ടി. നടന്‍ രമേഷ് പിഷാരടിയ്ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടായിരുന്നു പുസ്തക പ്രകാശനം. മാഹി ഭാഷാ ശൈലിയില്‍ മാഹിക്കാര്‍ കഥാപാത്രങ്ങളാകുന്ന നോവല്‍ മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ഫാത്തിയുടെ ആദ്യ നോവല്‍ ആണ് ഇത്.

മാഹിയിലെ ഭാഷാശൈലി ഉപയോഗിച്ചു കൊണ്ട് പല സ്ത്രീകളുടെ ജീവിതകഥകള്‍ അനാവരണം ചെയ്യുകയാണ് തന്റെ ആദ്യ നോവലിലൂടെ എഴുത്തുകാരി. കവി കൈതപ്രമാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ.പി ബി സലീം, മറിയുമ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രമേഷ് പിഷാരടി രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചിരി പുരണ്ട ജീവിതങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മമ്മൂട്ടി ആയിരുന്നു നിര്‍വ്വഹിച്ചത്. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രം പിഷാരടി സംവിധാനം ചെയ്തിട്ടുണ്ട്. ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

More in News

Trending

Recent

To Top