അരി മേടിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമര്‍ശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താന്‍ പ്രതികരിച്ചില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. മാളികപ്പുറം സിനിമ വന്‍ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ചിത്രത്തെ ആക്ഷേപിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണ രംഗത്തെത്തിയത്. അതിനെ പറ്റി സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്.
‘സിനിമയെ സിനിമയായി കാണാതെ ഊഹാപോഹങ്ങളും മറ്റ് കാര്യങ്ങളും വന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അയാള്‍ കൃത്യമായി പറഞ്ഞത് അരി മേടിക്കാനാണെന്നാണ്. അന്നത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ അത് ബഹുമാനിക്കണം.
ജീവിക്കാന്‍ വേണ്ടിയാണ്. മോണിറ്റൈസേഷന് വഴി റെവന്യൂ വരും. ഒരാള്‍ പച്ചയ്ക്ക് പറഞ്ഞു. ഞാന്‍ ഊഹാപോഹങ്ങള്‍ പങ്കുവെക്കുന്നത് നിങ്ങളെ ഏത് രീതിയില്‍ ബാധിച്ചാലും വിഷയമല്ല, കാരണം അരി മേടിക്കാനാണെന്ന് പറഞ്ഞു. ഞാനും ജീവിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്.
പുള്ളിയുടെ വീട്ടില്‍ അച്ഛനും അമ്മയുമുണ്ടാകും. ഭാര്യയുണ്ടെന്നും ഞാന്‍ മനസിലാക്കുന്നു. കുട്ടികളും സുഹൃത്തുക്കളും ആരായാലും അവര്‍ ഈ അരിയാണ് കഴിക്കുക. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അരി വാങ്ങിയിട്ടുണ്ടെങ്കില്‍, നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്ത് പറയുമെന്നും ഉണ്ണി മുകുന്ദന് ചോദിക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...