Actor
എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദന്‍
എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്ഗണേഷ്. മാളികപ്പുറത്തിന് ശേഷം ഉണ്ണിയും ആര്‍ഡിഎക്‌സിന് ശേഷം മഹിമയും എത്തുന്ന ചിത്രം കൂടിയാണിത്. വിഷു റിലീസായെത്തിയ സിനിമ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടങ്ങി മുന്നേറുകയാണ്.
ഈ വേളയില്‍ സഹപ്രവര്‍ത്തകയ്ക്ക് നന്ദിയറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മഹിമയെ പ്രശംസിക്കുകയും നന്ദിയറിയിക്കുകയും ചെയ്തത്.
ജയ്ഗണേഷിലെ നിധി എന്ന കഥാപാത്രത്തിന് വേണ്ടി മഹിമ സ്വീകരിച്ച പ്രയത്‌നത്തെ നടന്‍ അഭിനന്ദിച്ചു. കൂടെ നിന്നതിനും ജയ്ഗണേഷിന്റെ ഭാഗമായതിനും ഹൃദയത്തില്‍ നിന്നും നന്ദിയറിയിക്കുന്നുവെന്നും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹിമയെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്ത വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. ഇക്കാര്യം അഭിമുഖത്തിലൂടെയായിരുന്നു മഹിമ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്റെ വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് മഹിമ അയച്ച വോയ്‌സ്‌നോട്ടായിരുന്നു ‘ബ്ലോക്കിന്’ കാരണം.
മഹിമയെ ഒരു അഹങ്കാരിയായി കണക്കാക്കിയ ഉണ്ണി, വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് ജയ്ഗണേഷിന് മുന്നോടിയായാണ് ബ്ലോക്ക് ലിസ്റ്റില്‍ നിന്ന് മാറ്റിയതെന്നും ഇരുവരും വെളിപ്പെടുത്തി. ജയ്ഗണേഷിലൂടെ ഇരുവരുടെയും സൗഹൃദവും ദൃഢമായിരുന്നു.