‘ജയന്റെ ബന്ധുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി; കൂടുതല്‍ റീച്ച് എനിക്കൊരു മോശം സംഭവം ഉണ്ടായപ്പോഴാണ് വന്നത് ; ഉമ നായർ !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് ഉമ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സീരിയലില്‍ സജീവമാണ് താരം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കളിവീടില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. വാനമ്പാടിയിലെ നിര്‍മ്മലേട്ടത്തിയെ അവതരിപ്പിച്ചതോടെയാണ് ഉമ നായരുടെ കരിയര്‍ മാറിമറിഞ്ഞത്.
. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ പേരില്‍ വലിയൊരു വിവാദം ഉയര്‍ന്ന് വന്നിരുന്നു. അന്തരിച്ച മുന്‍കാല നടന് ജയന് തന്റെയും വല്യച്ഛനാണെന്ന് ഉമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അത് വലിയൊരു ചര്‍ച്ചകള്‍ക്ക് കാരണമായി.
കൃഷ്ണന്‍നായര്‍ എന്ന ജയന്റെ അനിയന്റെ മക്കള്‍ ഞങ്ങളാണെന്നും ഇങ്ങനൊരാള് ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നുമൊക്കെ വാദിച്ച് സീരിയല്‍ നടന് ആദിത്യന് ജയന് രംഗത്ത് വന്നു. ആദിത്യന്റെ സഹോദരിയും ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലടക്കം പരസ്യമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.
അന്ന് നടന്ന സംഭവങ്ങളൊക്കെ ഇപ്പോള്‍ അവസാനിച്ചുവെന്നാണ് ഉമ നായര്‍ പറയുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളും അതിന് പിന്നാലെ സംഭവിച്ച ആരോപണങ്ങളെ കുറിച്ചും പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. ആദിത്യനും മറ്റ് കുടുംബാംഗങ്ങളോടും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുവെന്നും പ്രശ്നങ്ങളൊക്കെ അവസാനിച്ചെന്നും ഉമ വ്യക്തമാക്കുന്നു.
‘ജയന്റെ ബന്ധുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. അന്ന് ഞാന്‍ വിഷമിക്കുകയും ചെയ്തിരുന്നു. പിന്നീട് ആദിത്യന് ചേട്ടനുമായി സംസാരിക്കുകയൊക്കെ ചെയ്തു. അതങ്ങനെ കെട്ടടങ്ങി പോയി. അതിലൊരു സന്തോഷമുള്ളത് ഉമ നായര്‍ എന്ന പേരടിക്കുമ്പോള് ഏറ്റവും കൂടുതല്‍ കാണുന്നത് ഈ വാര്‍ത്തയാണ്. എന്റെ ഈ പ്രശ്നത്തെ വാര്‍ത്തകളാക്കി ചെയ്ത ഒരുപാട് പേരുണ്ട്. അവരൊക്കെ രക്ഷപ്പെട്ടതില്‍ എനിക്ക് സന്തോഷമാണ്’, ഉമ നായര്‍ പറയുന്നു.
‘
രണ്ടാമത്തെ കാര്യം ഇത്രയും വര്‍ഷം ഞാനിവിടെ നടിയായി ജീവിച്ചപ്പോള്‍ ഉണ്ടായിരുന്നതിനെക്കാളും കൂടുതല്‍ റീച്ച് എനിക്കൊരു മോശം സംഭവം ഉണ്ടായപ്പോഴാണ് വന്നത്. ആക്സിഡന്റലി സംഭവിച്ചതാണെങ്കിലും ഒരു നെഗറ്റീവ് കാര്യം വന്നപ്പോള്‍ കൂടുതല്‍ ആളുകളത് ചര്‍ച്ച ചെയ്തു. ആളുകള്‍ എപ്പോഴും നെഗറ്റീവിനെയാണ് ഇഷ്ടപ്പെടുന്നത്.
അങ്ങനെ നോക്കുമ്പോള്‍ വിവാദങ്ങളെല്ലാം എനിക്ക് നല്ലതേ ചെയ്തിട്ടുള്ളുവെന്ന് പറയാം’,.
പിന്നെ തെറ്റിദ്ധാരണകളൊക്കെ പരസ്പരം പറഞ്ഞ് തീര്‍ത്തു. ഇപ്പോള്‍ നന്നായി പോവുന്നു. എല്ലാവരും അവരവരുടേതായ ജീവിതവുമായി പോവുകയാണ്. ആരും ആരെയും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ തീര്‍ന്നെങ്കിലും നാട്ടുകാര്‍ക്ക് അതിപ്പോഴും പ്രശ്നമാണ്. അതെന്ത് കഷ്ടമാണെന്ന്’, ഉമ നായര്‍ പറയുന്നു.
