Connect with us

നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല, യൂട്യൂബിലൊക്കെ തോന്നിയത് പോലെയാണ് കൊടുക്കുന്നത്.. ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും; ഉമാ നായര്‍

Actress

നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല, യൂട്യൂബിലൊക്കെ തോന്നിയത് പോലെയാണ് കൊടുക്കുന്നത്.. ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും; ഉമാ നായര്‍

നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല, യൂട്യൂബിലൊക്കെ തോന്നിയത് പോലെയാണ് കൊടുക്കുന്നത്.. ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും; ഉമാ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി ഉമ നായര്‍. നിരവധി സീരിയലുകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഉമ നായർ മലയാളികൾക്ക് സമ്മാനിച്ചു. എങ്കിലും വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രമായിട്ടാണ് ഉമാ നായര്‍ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്

ഇപ്പോഴിതാ സീരിയൽ താരങ്ങളുടെ ശമ്പളത്തെ കുറിച്ച് ഉമ നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചില യൂട്യൂബ് ചാനലുകളിൽ സീരിയൽ താരങ്ങളുടെ ശമ്പളം എന്ന തലക്കെട്ടോടെ വരുന്ന വാർത്തകൾ കണ്ടു ഞെട്ടാറുണ്ടെന്നാണ് ഉമ നായർ പറയുന്നത്.

നടിയുടെ വക്കുകൾ ഇങ്ങനെ.

നമ്മുടെ ശമ്പളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല. അത് യൂട്യൂബിലൊക്കെ തോന്നിയത് പോലെയാണ് കൊടുക്കുന്നത്. തോന്നിയപോലെ ശമ്പളം എഴുതുന്നത് ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു. നമ്മുക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്‌, പ്രത്യേകിച്ച് സ്ത്രീകൾക്ക് കോസ്റ്റ്യൂമിന് തന്നെ പോകും.

പത്തു സാരി എടുത്താൽ അതിനുള്ള ബ്ലൗസ് സ്റ്റിച്ച് ചെയ്യിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എടുക്കണം അങ്ങനെ എല്ലാം കൂടി നല്ല തുക ചിലവാകും. എല്ലാത്തിന്റെയും കൂടി തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടം വരും. അപ്പോൾ ചിലർ ചോദിക്കും നിങ്ങൾ എന്തിനാണ് ഇതിൽ കടിച്ചു തൂങ്ങി നിൽക്കുന്നതെന്ന്. അത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്. നമ്മുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോൾ കുറെ ബുദ്ധിമുട്ടേണ്ടി വരും. എനിക്കൊരു സ്ഥാപനത്തിൽ പോയി ജോലി ചെയ്യാം. ഒരു അൻപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി ചെയ്യാം. എന്നാൽ ഞാൻ അത് ആസ്വദിച്ച് ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല. ഞാൻ ജോലി ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാൻ ആകൂ. ഈ പ്രൊഫെഷൻ ചെയ്യുമ്പോൾ നമ്മൾ ഇഷ്ടമുള്ള ഒന്ന് ചെയ്യുന്നു എന്ന് പറയാൻ ആകും. അപ്പോൾ അതിനു ഗുണവും ദോഷവും ഉണ്ടാകും. ഇതൊരു ഉപജീവന മാർഗമാണെന്ന് പറയാൻ കഴിയില്ല.

ടെലിവിഷൻ മേഖലയിൽ ഇപ്പോൾ 500 ആർട്ട്സിറ്റുകൾ ഉണ്ടെന്നു കരുതുക അതിൽ നൂറ്റി അമ്പതോ, 160 ഓ ആളുകൾക്കെ സ്ഥിരമായി ജോലി ഉണ്ട് എന്ന് പറയാൻ കഴിയൂ ബാക്കി ഉള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണ്. ഇത് ആരെങ്കിലും അറിയുന്നുണ്ടോ, അല്ലെങ്കിൽ ആർക്കൊക്കെ മനസിലാകുന്നുണ്ട്. ചോദിക്കുന്നു. ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകൾ പോലും ഇപ്പോഴും ജോലി ഇല്ലാതെ നടക്കുകയാണ്. പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിൽ ആണ് പലരും ഉള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന അവസ്ഥയാണിത്. ഇതൊക്കെ നമ്മൾ ആരോട് പറയും. നമുക്ക് ഇത് ചോദിക്കാൻ ആണെങ്കിൽ ചോദിച്ചു കൊണ്ടേ ഇരിക്കാം, പറയാൻ ആണെങ്കിൽ പല കാര്യങ്ങളും പറഞ്ഞു കൊണ്ടും ഇരിക്കാം അല്ലാതെ വേറെ നിവർത്തിയൊന്നും ഇല്ല. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നത്. തുടർച്ചയായി ജോലി ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോൾ ഒരു ആറ് മാസം വർക്ക് ഉണ്ടെങ്കിൽ പിന്നെ ഒരു വർഷം വർക്ക് ഉണ്ടാവില്ല. ഇതൊക്കെ സാഹചര്യങ്ങളെ ആശ്രയിച്ചാണ്. കിട്ടിയാ കിട്ടി പോയാ പോയി എന്ന അവസ്ഥയാണ്. ഇപ്പോൾ മിക്കവരും സൈഡ് ആയിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ട്. അങ്ങനെ മാത്രമേ സർവൈവ് ചെയ്ത് പോകാൻ പറ്റു,’ ഉമ നായർ പറഞ്ഞു.

More in Actress

Trending

Recent

To Top