Connect with us

ഒന്ന് പ്രതികരിക്കാന്‍ വേണ്ടി മാത്രം തെറി വിളിക്കുന്നവർ ഉണ്ട് ; ചൈതന്യ

Movies

ഒന്ന് പ്രതികരിക്കാന്‍ വേണ്ടി മാത്രം തെറി വിളിക്കുന്നവർ ഉണ്ട് ; ചൈതന്യ

ഒന്ന് പ്രതികരിക്കാന്‍ വേണ്ടി മാത്രം തെറി വിളിക്കുന്നവർ ഉണ്ട് ; ചൈതന്യ

ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് . ഹയ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തുടക്കം . വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ ‘ ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ്. പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു

സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷന്‍ പ്രേമികള്‍ക്കും ചൈതന്യ പരിചിതയാണ്. ചൈതന്യ റീ ക്രിയേറ്റ് ചെയ്ത വീഡിയോകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. എന്നാല്‍ പ്രകോപിപ്പിയ്ക്കും വിധമുള്ള മോശമായ കമന്റുകളും സോഷ്യല്‍ മീഡിയിയല്‍ വരാറുണ്ട് എന്ന് നടി പറയുന്നു.

വളരെ നാള്‍ മുന്‍പ് തെറി വിളിച്ചുകൊണ്ട് മെസേജുകള്‍ വരുമായിരുന്നു. എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍, ഒന്ന് പ്രതികരിക്കാന്‍ വേണ്ടി ചെയ്തതാണ് എന്നായിരുന്നു മറുപടി. അതിന് ശേഷം മോശമായ കമന്റുകളും മെസേജുകളും വരുമ്പോള്‍ അതതിനെ മൈന്റ് ചെയ്യാതെ, നല്ല മെസേജുകള്‍ക്കും കമന്റുകള്‍ക്കും മറുപടി നല്‍കും. പൊതുവെ ദേഷ്യം വരാത്ത ആളാണ് താന്‍ എന്നും, ദേഷ്യം വന്നാുൃലും മിണ്ടാതെ ഇരിക്കുകയാണ് ചെയ്യാറുള്ളത് എന്നും ചൈതന്യ പറയുന്നു

സോഷ്യല്‍ മീഡിയയിലൂടെ പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, എനിക്ക് നേരിട്ട് പ്രണയം വന്ന് പറയുന്നതിനോടാണ് താത്പര്യം എന്നായിരുന്നു നടിയുടെ പ്രതികരണം. ആരും ഇതുവരെ പ്രണയം തുറന്ന് പറഞ്ഞ അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല എന്നും ചൈതന്യ പറഞ്ഞു.

റീല്‍ വീഡിയോസിലൂടെയാണ് എന്റെ തുടക്കം. വീട്ടുകാരുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ ഞാന്‍ എന്ത് ചെയ്താലും അമ്മ സപ്പോര്‍ട്ട് ആണ്. ‘അമ്മേ ഇങ്ങനെയുണ്ട്, ആ വീഡിയോ ശ്രദ്ധിയ്ക്കപ്പെടും’ എന്നൊക്കെ പറയുമ്പോള്‍, ആണോ നിനക്ക് ഇഷ്ടമാണെങ്കില്‍ ആയിക്കോട്ടെ എന്നാണ് അമ്മ പറയാറുള്ളത്. അത്തരം വീഡിയോകളിലൂടെയാണ് എനിക്ക് സിനിമകളിലും അവസരം ലഭിച്ചത്- ചൈതന്യ പറഞ്ഞു.

More in Movies

Trending

Recent

To Top