Connect with us

കമല്‍ഹാസന്‍ ചിത്രത്തില്‍ നിന്നും പിന്മാറി, സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി; മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് ഉദയനിധി സ്റ്റാലിന്‍

News

കമല്‍ഹാസന്‍ ചിത്രത്തില്‍ നിന്നും പിന്മാറി, സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി; മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് ഉദയനിധി സ്റ്റാലിന്‍

കമല്‍ഹാസന്‍ ചിത്രത്തില്‍ നിന്നും പിന്മാറി, സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി; മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് ഉദയനിധി സ്റ്റാലിന്‍

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ ക്യാബിനറ്റ് മന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കായിക യുവജനക്ഷേമ വകുപ്പാണ് ഉദയനിധിയ്ക്ക് സ്റ്റാലിന്‍ മന്ത്രിസഭയില്‍ ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക് തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കൂടാതെ ഡിഎംകെ യുവജന വിഭാഗം തലവനുമാണ്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഉദയനിധിയ്ക്ക് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. 2019ല്‍ യൂത്ത് വിംഗ് സെക്രട്ടറിയായി 45 കാരനായ ഉദയനിധിയെ ഡിഎംകെ നിയമിച്ചത്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം പിതാവ് എംകെ സ്റ്റാലിനായിരുന്നു ഈ പദവി വഹിച്ചിരുന്നത്.

2018ല്‍ പിതാവിന്റെ എം കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനായത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി. നിരവധി തമിഴ് സിനിമകളിലും ഉദയനിധി പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. റെഡ് ജൈന്റ് എന്ന തമിഴിലെ വന്‍കിട സിനിമ നിര്‍മ്മാണ കമ്പനി ഉടമയുമാണ് ഉദയനിധി.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ താരപ്രചാരകരില്‍ ഒരാളായി ഉദയനിധി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ദേശീയ മാധ്യമങ്ങളിലെ തലക്കെട്ടില്‍ ഉദയനിധി ഇടം പിടിച്ചു. ഉദയനിധിയുടെ സ്ഥാനക്കയറ്റം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡിഎംകെയില്‍ വലിയ ചര്‍ച്ചയായി നടക്കുന്നുണ്ടായിരുന്നു.

മന്ത്രിയാകുന്നതിന് മുന്‍പ് ഉദയനിധി ഏറ്റ ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിച്ചതാണ് മന്ത്രിപദവി ഏറ്റെടുക്കുന്നത് താമസിപ്പിച്ചത് എന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ ഉദയനിധിയുടെ മന്ത്രിസഭ പ്രവേശനത്തെ ‘കുടുംബ രാഷ്ട്രീയം’ എന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം തങ്ങളുടെ യുവജന വിഭാഗത്തിന് ഊര്‍ജ്ജം നല്‍കാനാണ് ആദ്യമായി എംഎല്‍എയാകുന്നയാളെ മന്ത്രിയാക്കുന്നത് എന്നാണ് ഡിഎംകെ വാദിക്കുന്നത്.

‘കുടുംബ രാഷ്ട്രീയം എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് തന്റെ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കും’ വിമര്‍ശനങ്ങള്‍ക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി മറുപടി നല്‍കി. ഒരോ നിയമസഭ മണ്ഡലത്തിലും ആധുനികമായ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് ഉദയനിധി പറഞ്ഞു.

സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നന്‍’ തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമല്‍ഹാസന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫറും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി.

More in News

Trending

Recent

To Top