Malayalam Breaking News
പേരൻപോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത് – ഉദയ്കൃഷ്ണ
പേരൻപോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത് – ഉദയ്കൃഷ്ണ
By
മധുര രാജക്കായി കാത്തിരിപ്പ് നീളുകയാണ് .നല്ല നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും ചിത്രം അഭിമുഖീകരിക്കുന്നത്. എന്തായാലൂം ഏപ്രിൽ പന്ത്രണ്ടിനായുള്ള കാത്തിരിപ്പിലാണ് ആളുകൾ.വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തങ്ങള്‍ ചെയ്യുന്നത് അക്കാദമിക് സിനിമകള്‍ അല്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ട് അതിനൊന്നും വലിയ പ്രാധാന്യം കല്പിക്കാറില്ലെന്ന് സംവിധായകന് വൈശാഖ്. ജനക്കൂട്ടത്തിനുവേണ്ടിയാണ് തങ്ങള്‍ പടമിറക്കുന്നത്.അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വൈശാഖ് പറഞ്ഞു.
‘പ്രത്യേകതരം സിനിമകളിലേ അഭിനയിക്കുവെന്ന് പറയുന്നത് ഒളിച്ചോട്ടവും കഴിവില്ലായ്മയും’; എല്ലാ കഥാപാത്രങ്ങളും ചെയ്യാനുള്ള ധൈര്യം 36 വര്‍ഷത്തിനിടെ പ്രേക്ഷകര്‍ തന്നെന്ന് മമ്മൂട്ടി
തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് തങ്ങളുടെ ലക്ഷ്യമെന്നും അത്തരം ചിത്രങ്ങള്‍ക്കു മാത്രമേ പണം തിരിച്ചു പിടിക്കാന്‍ കഴിയുവെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയും ‘മലയാള മനോരമയ്ക്കു’ നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു..
പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്. അതുതന്നെയാണ് വലിയ സന്തോഷം. കുറച്ചുപേരുടെ വിമര്‍ശനങ്ങള്‍ക്കല്ല കൂടുതല്‍ ആളുകളുടെ കയ്യടികള്‍ക്കാണ് ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നത്.
കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, ജീവനക്കാര്‍ ഇവരുടെയൊക്കെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. അതുകഴിഞ്ഞേ വിമര്‍ശകരെ പരിഗണിക്കാറുള്ളു. മാത്രമല്ല, ‘പേരന്‍പോ’ ‘വിധേയ’നോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്.
ഓരോ സിനിമയിലും സര്‍പ്രൈസുകള്‍ നല്കുന്ന നടനാണ് മമ്മൂട്ടിയെന്നും മധുരരാജയിലും ചില സര്‍പ്രൈസുകള്‍ കരുതിവച്ചിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. ഓര്‍മവച്ച കാലം മുതല്‍ മമ്മൂട്ടിയെ കാണുന്നു. അദ്ദേഹത്തെക്കൊണ്ട് ഇതുവരെ ആരും ചെയ്യിച്ചിട്ടില്ലാത്ത എന്തെങ്കിലും ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമം ഈ സിനിമയില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, വിജയരാഘവന്,സലിം കുമാര്‍, തുടങ്ങി ആദ്യ ഭാഗത്തിലുള്ള കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ആക്ഷനും ഹ്യൂമറുമെല്ലാം നിറഞ്ഞ മാസ്സ് എന്റര്‍ടൈനറായിരിക്കും മധുരരാജയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നത്.
uday krishna about madhuraraja
