Malayalam Breaking News
ഐ എം ബി ഡി യിൽ തിളങ്ങി റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ! റേറ്റിംഗ് 10 ൽ 9.7 !
ഐ എം ബി ഡി യിൽ തിളങ്ങി റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ! റേറ്റിംഗ് 10 ൽ 9.7 !
By
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത ‘ദി സൗണ്ട് സ്റ്റോറി’ തിയറ്ററുകളിൽ പൂര വിസ്മയം തീർത്തു മുന്നേറുകയാണ് .. ജനലക്ഷങ്ങളുടെ വികാരമായ തൃശൂർ പൂരം അതെ തനിമയോടെ സ്‌ക്രീനിലെത്തിച്ചാണ് സിനിമ വ്യത്യസ്തമാകുന്നത്. ശബ്ദമിശ്രണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന റസൂല്‍ പൂക്കുട്ടി നായകനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താനായി എത്തുന്നതാണ് കഥാപ്രമേയം.
ഇപ്പോൾ ഐ എം ബി ഡിയിൽ ടോപ് റേറ്റിംഗ് നേടി താരമാകുകയാണ് ദി സൗണ്ട് സ്റ്റോറി. പത്തിൽ 9 . 7 ആണ് ചിത്രത്തിന്റെ റേറ്റിംഗ് . ഒരു കൊമേർഷ്യൽ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. പൂരത്തിന്റെ ഇത്ര മനോഹരമായി നേരിൽ കണ്ടാൽ പോലും തോന്നില്ല എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.
പ്രസാദ് പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന തൃശൂർ പൂരത്തിനിടയിൽ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പൂര ലഹരി ഒപ്പിയെടുത്ത ദി സൗണ്ട് സ്റ്റോറി നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
the sound story imbd top rating
