എന്റെ വീട്ടുകാരെ നിന്റെ വീട്ടുകാരുമായി സംസാരിപ്പിക്കാം,ദില്‍ഷയോട് വീണ്ടും ഇഷ്ടം പറഞ്ഞ് ബ്ലെസ്ലി… വിവാഹം കഴിക്കന്‍ തോന്നിയാല്‍ ഉടനെ തന്നെ വിവാഹം കഴിക്കും, ദിൽഷ നൽകിയ മറുപടി കണ്ടോ? ബ്ലെസ്ലി മികച്ച മത്സരാര്‍ഥിയാണ്, പക്ഷെ ഈ കാര്യത്തിൽ പുള്ളി പരാജയമാണെന്ന് പ്രേക്ഷകർ

ദിൽഷയോട് ഇഷ്ടം തുറന്ന് പറഞ്ഞ് റോബിൻ എത്തിയിരുന്നു. എന്നാൽ ദിൽഷ റോബിന് ഇതുവരെ പിടികൊടുത്തിട്ടില്ലെന്ന് മാത്രമല്ല നല്ലൊരു സുഹൃത്ത് ആയിരിക്കുമെന്നാണ് ദിൽഷ പറഞ്ഞത്.
ബ്ലെസ്ലിയും ദിൽഷയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു . ക്രഷ് ആണെന്ന് പറഞ്ഞ് പല തവണ ബ്ലെസ്ലി ദില്‍ഷയുടെ പിന്നാലെ വന്നെങ്കിലും അനിയനെ പോലെയാണെന്ന് പറഞ്ഞ് താരമത് നിഷേധിച്ചു. പലപ്പോഴായി ബ്ലെസ്ലിയുടെ ഇഷ്ടം ദില്‍ഷ സഹോദരനാണെന്ന് പറഞ്ഞ് അവസാനിപ്പിച്ചു.
ഏറ്റവുമൊടുവില്‍ സ്‌പോണ്‍സര്‍ ടാസ്‌കില്‍ ബ്ലെസ്ലിയും ദില്‍ഷയുമാണ് വിജയിച്ചത്. ഡാന്‍സും പാട്ടുമൊക്കെയായി ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. വിധികര്‍ത്താവായ റിയാസാണ് താരങ്ങളെ വിജയികളായി പ്രഖ്യാപിച്ചത്. പിന്നാലെ ദില്‍ഷയ്ക്കും ബ്ലെസ്ലിയ്ക്കും കാന്‍ഡില്‍ ലൈറ്റ് ഡിന്നറും ലഭിച്ചു. വിഭവസമൃദ്ധമായ ആഹാരങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചത്. എന്നാല്‍ ആ സമയത്തും ദില്‍ഷയോട് ഇഷ്ടം പറയാനാണ് ബ്ലെസ്ലി ശ്രമിച്ചത്.
ഇങ്ങനൊരു കാര്യം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായി ഡാന്‍സ് കളിച്ചതിന് സമ്മാനവും കിട്ടി. കാന്‍ഡില്‍ ലൈറ്റ് ഡിന്നറും കിട്ടിയതിന്റെ സന്തോഷം ബ്ലെസ്ലി പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ദില്‍ഷയോട് ഇഷ്ടം സൂചിപ്പിച്ചത്. എന്റെ വീട്ടുകാരെ നിന്റെ വീട്ടുകാരുമായി സംസാരിപ്പിക്കാം എന്നൊക്കെ താരം പറഞ്ഞു. അതൊരിക്കലും നടക്കില്ല. എന്റെ വീട്ടുകാരല്ല ഞാനാണ് വിവാഹം തീരുമാനിക്കുന്നത്. അച്ഛനും അമ്മയും അതിന് അനുസരിച്ചേ നല്‍ക്കൂ. വിവാഹം കഴിക്കന്‍ തോന്നിയാല്‍ ഉടനെ തന്നെ വിവാഹം കഴിക്കും എന്നൊക്കെ ദില്‍ഷ പറയുന്നു.
എന്നാല്‍ എല്ലാ രീതിയിലും നന്നായി പോവുന്ന ബ്ലെസ്ലി വീണ്ടും ദില്‍ഷയുടെ പിന്നാലെ നടക്കുന്നതിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ‘ഒരാള്‍ നോ എന്ന് പറഞ്ഞാല്‍ നോ ആണ്. വീണ്ടും വീണ്ടും പിന്നാലെ നടക്കുന്നത് ഭയങ്കരം മോശം കാര്യമാണ്. ഇന്നത്തെ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കുളമാക്കിയതും ബ്ലെസ്സി തന്നെയാണ്.
എന്ത് പറയണം എന്ന് അറിയാത്തത് പോലെയാണ് ദില്‍ഷ അവിടെ ഇരുന്നതും. ബ്ലെസ്ലി മികച്ച മത്സരാര്‍ഥി ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷെ ഈ ഒരൊറ്റ കാര്യത്തില്‍ പുള്ളി പരാജയമാണ്. പലരും ദില്‍ഷയെ കുറ്റം പറയുന്നത് കണ്ടു, എടാ ബ്ലെസ്ലി നീ എന്റെ അനിയന്‍ ആണ് എന്നൊക്കെ വീണ്ടും വീണ്ടും പറയിപ്പിക്കുന്നത് ബ്ലെസ്ലി തന്നെയാണ്.
വീക്കെന്‍ഡ് എപ്പിസോഡില്‍ വീട്ടില്‍ ഉള്ളത് ഒക്കെ കൊണ്ട് പോവാന്‍ സാധിക്കട്ടെ എന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ബ്ലെസ്ലി ദില്‍ഷയെ നോക്കി പറയുന്നുണ്ടായിരുന്നു. വേണ്ട ലാലേട്ടാ നിയമപരമായി ഞാന്‍ എടുത്തോളാമെന്ന്. അതിന് ശേഷം ആണ് ദില്‍ഷ വീണ്ടും പറഞ്ഞത് നീ എന്റെ അനിയന്‍ മാത്രം ആണെന്ന്.
ഇത് ഒരു 100 വട്ടം എങ്കിലും ദില്‍ഷ ബ്ലെസ്സിയോട് പറഞ്ഞിട്ടുണ്ടാകും. എന്നിട്ടും നിര്‍ത്തുന്നില്ല. കുറ്റം ദില്‍ഷയ്ക്ക് മാത്രമല്ല ദില്‍ഷയുടെ അച്ഛനോടും അമ്മയോടും ബ്ലെസ്സിയുടെ വീട്ടില്‍ പോയിട്ട് ഉറപ്പിച്ച് വെക്കണമെന്ന്. വീണ്ടും വീണ്ടും പറയുന്നു. നോ എന്ന് പറഞ്ഞാല്‍ നോ എന്നാണ്, ഫ്രണ്ട്ഷിപ്പ് നഷ്ടപെടണ്ടെന്ന് വിചാരിച്ചാണ് ദില്‍ഷ ഹാര്‍ഡ് ആയിട്ട് പറയാത്തത്’ എന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...