Connect with us

‘അതൊരിക്കലും എനിയ്ക്കില്ല’ ദിൽഷയുമായുള്ള പ്രണയം! പുറത്തെത്തിയ റോബിന്റെ ആദ്യ പ്രതികരണം

TV Shows

‘അതൊരിക്കലും എനിയ്ക്കില്ല’ ദിൽഷയുമായുള്ള പ്രണയം! പുറത്തെത്തിയ റോബിന്റെ ആദ്യ പ്രതികരണം

‘അതൊരിക്കലും എനിയ്ക്കില്ല’ ദിൽഷയുമായുള്ള പ്രണയം! പുറത്തെത്തിയ റോബിന്റെ ആദ്യ പ്രതികരണം

ബി​ഗ് ബോസ് വീട്ടിലെ എഴുപത് ദിവസം പിന്നിട്ട ശേഷം തിരികെ എത്തിയ റോബിന് വൻ സ്വീകരണമാണ് ഇന്നലെ തിരുവന്തപുരം എയർ പോർട്ടിൽ നിന്നും ലഭിച്ചത്. തിരുവനന്തപുരത്ത് വിമാനമിറങ്ങുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിക്കാൻ എത്തിയത്. റോബിൻ പോലും ഇത്തരമൊരു വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അമ്പരന്നുവെന്നാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓർത്ത് സന്തോഷം തോന്നുന്നു.’ ‘വീട്ടിലകത്തുള്ള കുറച്ച് പേർ മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവർക്കൊന്നും എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങൾ എന്നെ മനസിലാക്കിയതിൽ അതിയായ സന്തോഷമുണ്ട്.’

എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങൾ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവർ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്പോൾ.’ ‘വീടിന് പുറത്തായതിൽ സങ്കടമില്ല. അത് ​ഗെയിമിന്റെ ഭാ​ഗമാണ്. ട്രോഫിയേക്കാൾ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ.’ ‘ദിൽഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃ​ദം തുടർന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിൻ പാവമാണ്.’

‘പിന്നെ ചെയ്യുന്നത് ചിന്തിക്കാതെയുള്ള പ്രവൃത്തികളാണെന്ന് മാത്രം. മത്സരാർഥി എന്ന നിലയിൽ സ്ട്രോങാണ്. ഇത്രയും നാൾ വീട്ടിൽ നിന്നും മാറി നിന്നിരുന്നില്ല.’ ‘വിജയിച്ചില്ലെങ്കിലും വീട്ടുകാർക്കെല്ലാം എന്റെ കാര്യത്തിൽ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തിൽ പറ്റിപോയതാണ്.’ ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാൾ പിടിച്ച് നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’

‘ബി​ഗ് ബോസ് വീട്ടിൽ കയറി അനുഭവിക്കുന്നവർക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാർഥികളെക്കാൾ‌ ഞാൻ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച് മാത്രമായിരുന്നു.’ ‘എനിക്കിനി ആരോടും ദേഷ്യവും വൈരാ​ഗ്യവുമില്ല. എല്ലാം ​ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആർ ആണെന്ന ആരോപണം തെറ്റാണ് ഞാൻ എന്റെ സോഷ്യൽമീഡിയ പേജ് പോലും വേറൊരാൾ ഹാൻഡിൽ ചെയ്യാൻ കൊടുത്തിരുന്നില്ല.’ ‘സ്നേഹം ജനങ്ങളുടെ ഉ‌ള്ളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ഒരാഴ്ച വിശ്രമിച്ച ശേഷം എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മീറ്റ് അപ്പ് നടത്താൻ ഞാൻ ഉ​ദ്ദേശിക്കുന്നുണ്ട്’ റോബിൻ പറഞ്ഞു.

More in TV Shows

Trending

Recent

To Top