ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട്, അത് ജാസ്മിനോടും ഉണ്ട്…. മാന്യമായ പടിയിറക്കം ?തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്….; അശ്വതിയുടെ റിവ്യൂ വായിക്കാം
ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട്, അത് ജാസ്മിനോടും ഉണ്ട്…. മാന്യമായ പടിയിറക്കം ?തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്….; അശ്വതിയുടെ റിവ്യൂ വായിക്കാം
ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട്, അത് ജാസ്മിനോടും ഉണ്ട്…. മാന്യമായ പടിയിറക്കം ?തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്….; അശ്വതിയുടെ റിവ്യൂ വായിക്കാം
ബിഗ് ബോസ്സിൽ നിന്നും രണ്ട് കരുത്തുറ്റ മത്സരാർത്ഥികളാണ് ഇപ്പോൾ ഷോ വിട്ട് പോയത്. ജാസ്മിന്റേയും ഡോക്ടര്‍ റോബിനും പുറത്ത് പോയത് ഇപ്പോഴും പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിത താരങ്ങളുടെ ഒന്നിച്ചുളള പടിയിറക്കത്തെ കുറിച്ച് നടി അശ്വതി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുന്നു. ഒരാളുടേത് കണ്ട് കണ്ണ് തള്ളിയെന്നും മറ്റെത് കണ്ണ് അല്‍പം നിറച്ചെന്നുമാണ് താരം പറയുന്നത്. ഒപ്പം ഇനി വരാന്‍ പോകുന്ന ട്വിസ്റ്റിനായ കാത്തിരിക്കുന്നെന്നും താരം കുറിപ്പില്‍ പറയുന്നു.
അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ…
‘രണ്ട് ദിവസം രണ്ടു പേരുടെ പടിയിറക്കം’ എന്ന് കുറിച്ച് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഒന്ന് കണ്ടത് കണ്ണ് തള്ളി ഇതെന്തൊക്കെയാണ് ഈ കുട്ടീ കാണിച്ചു കൂട്ടുന്നത് എന്ന് ആലോചിച്ചു കൊണ്ട് മറ്റൊന്ന്് കണ്ടത് അല്‍പ്പം കണ്ണ് നിറഞ്ഞും
ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട് അത് ജാസ്മിനോടും ഉണ്ട്. നിങ്ങള്‍ നല്ല ഒരു പ്ലയെര്‍ ആണെങ്കിലും നിങ്ങളുടെ അഗ്ഗ്രെസ്സീവ്‌നെസ്സ് എനിക്കിഷ്ടമല്ലായിരുന്നു.നിങ്ങള്‍ പറയാറുള്ള “This is Robin Radhakrishnan, I am the winner”എന്നൊക്കെ അലറി വിളിക്കുമ്പോള്‍ എന്തൊരു ഓവര്‍ കോണ്‍ഫിഡന്‍സ് ആണ് കാണിക്കുന്നത് ബാക്കി പ്ലയെര്‍സ് അവിടെ പൂരം കാണാന്‍ വന്നതാണോ എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുമായിരുന്നു.പക്ഷെ ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഞാനിഷ്ട്ടപെടുന്ന പ്ലയെര്‍ അതിനുള്ളില്‍ ഇപ്പോളും ഉണ്ടെങ്കിലും അതിനൊപ്പം നിങ്ങളും ഫൈനല്‍ വരെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. മാന്യമായ പടിയിറക്കം ??തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്…..Any way good luck!!’
ഫാന്‍സിനോടും ഒരു സന്ദേശം പങ്കുവെയ്ക്കുന്നുണ്ട്. ‘കാലം ഇനിയും ഉരുളും, വിഷു വരും,വര്‍ഷം വരും’ എന്ന് പറയുന്നപോലെ ഇനിയും ബിഗ്ബോസ് സീസണ്‍കള്‍ വരും, റോബിനെപോലെയും രജിത് സാറിനെ പോലെയും ജാസ്മിനെ പോലെയും ഉള്ളവര്‍ ഒക്കെ വരും പോകും ഇതുപോലെ ഇടയ്ക്കു വെച്ചു, അങ്ങനെ പോകുമ്പോള്‍ അതുവരെ അവര്‍ക്കു വേണ്ടി അന്യോന്യം ചീത്ത വിളിച്ചും വീട്ടുകാരെ പറഞ്ഞും സമയം കളഞ്ഞ നിങ്ങള്‍ ആരായി??നല്ല പ്ലയേഴ്സിനെ സപ്പോര്‍ട്ട് ചെയ്യുക, ചിലപ്പോ ഒന്നില്‍ കൂടുതല്‍ പേരുണ്ടാകും. നന്നായി കളിക്കുന്നുണ്ടെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക ????കളി തുടരട്ടെ ചിലപ്പോള്‍ ഇനിയെന്ത് ട്വിസ്റ്റ് ആണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ലല്ലോ അല്ലോ’; എന്നാണ് അശ്വതി പറയുന്നത്
സീസണ്‍ 4 അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ഇനിയുള്ള ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. നിലവില്‍ 9 പേരാണ് വീട്ടിലുളളത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...