TV Shows
സീക്രട്ട് റൂം ലോക്കായത് കൊണ്ട് അവിടെ പോയി ഒന്ന് പൊട്ടിക്കാൻ പറ്റിയില്ല… അതാണ് ചെടി ചട്ടി പൊട്ടിച്ച് അഡ്ജസ്റ്റ് ചെയ്തത്, റോബിന്റെ ചെടി ചട്ടി എറിഞ്ഞുടച്ചതിന്റെ കാരണം ഇതാണ്; ആദ്യമായി പുറത്ത് എത്തിയ ജാസ്മിന്റെ തുറന്ന് പറച്ചിൽ
സീക്രട്ട് റൂം ലോക്കായത് കൊണ്ട് അവിടെ പോയി ഒന്ന് പൊട്ടിക്കാൻ പറ്റിയില്ല… അതാണ് ചെടി ചട്ടി പൊട്ടിച്ച് അഡ്ജസ്റ്റ് ചെയ്തത്, റോബിന്റെ ചെടി ചട്ടി എറിഞ്ഞുടച്ചതിന്റെ കാരണം ഇതാണ്; ആദ്യമായി പുറത്ത് എത്തിയ ജാസ്മിന്റെ തുറന്ന് പറച്ചിൽ
ഈ സീസണിലെ ടോപ്പ് ഫൈവിൽ വരുമായിരുന്ന മത്സരാർഥിയായിരുന്നു ജാസ്മിൻ. സ്വന്തം തീരുമാന പ്രകാരമാണ് കഴിഞ്ഞ ദിവസം ഷോയിൽ നിന്നും ജാസ്മിൻ പുറത്ത് പോയത്. റോബിന്റെ ചെടിയും പിന്നാലെ തന്റെ ചെടിയും നിലത്തെറിഞ്ഞ് പൊട്ടിക്കുക്കുകയും തുടര്‍ന്ന് സ്‌മോക്കിംഗ് ഏരിയയിലേക്ക് പോയ ജാസ്മിന്‍ അവിടെ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച ശേഷം ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
ഇപ്പോൾ വീട്ടിൽ എത്തിയ ജാസ്മിൻ താൻ എന്തുകൊണ്ടാണ് റോബിന്റെ ചെടി ചട്ടി എറിഞ്ഞുടച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ വഴി.
‘സീക്രട്ട് റൂമിൽ പോയി ഇനി ഞാൻ എന്റെ 200 ശതമാനവും കൊടുത്തോളമെന്നും എന്നെ പറഞ്ഞ് വിടരുതെന്നും ഇരക്കാൻ ഇത് റോബിനല്ല.’ ‘ഇത് ജാസ്മിൻ.എം.മൂസയാണ്. സീക്രട്ട് റൂം ലോക്കായത് കൊണ്ട് അവിടെ പോയി ഒന്ന് പൊട്ടിക്കാൻ പറ്റിയില്ല. അതാണ് ചെടി ചട്ടി പൊട്ടിച്ച് അഡ്ജസ്റ്റ് ചെയ്തത്… നിങ്ങ കെടന്ന് മോങ്’ എന്നാണ് ജാസ്മിൻ തന്നെ കുറ്റം പറയുന്നവർക്കുള്ള മറുപടിയായി കുറിച്ചത്.
പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങളെല്ലാം നടന്നത്. ബിഗ് ബോസ് സാമ്രാജ്യം ടാസ്ക്ക് നടക്കുന്നതിനിടെ രാജാവായിരുന്ന റിയാസിന്റെ കഴുത്തിലെ മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചിരുന്നു. പിന്നാലെ എല്ലാവരും റോബിനെ പിടികൂടാൻ പോയി.
ബാത്ത്റൂമിൽ ഒളിച്ച റോബിനെ പുറത്ത് കൊണ്ടുവരാൻ വിഷ സ്പ്രേയും എയർഫ്രഷ്നറും ജാസ്മിൻ പ്രയോഗിച്ചു. ശേഷം ശ്വാസമുട്ടൽ സഹിക്ക വയ്യാതെ പുറത്തിറങ്ങിയ റോബിനെ റിയാസ് തടഞ്ഞ് നിർത്തി ലോക്കറ്റ് എടുക്കാനായി ശ്രമിച്ചു. ഇതിനിടയിൽ പരസ്പരം ഉന്തും തള്ളുമുണ്ടാവുകയും റോബിന്റെ കൈ റിയാസിന്റെ മുഖത്ത് കൊള്ളുകയും ചെയ്തു.
ശേഷാണ് തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് റിയാസ് റോബിനെതിരെ ബിഗ് ബോസിനോട് പരാതിപ്പെട്ടത്. മുമ്പും പലതവണ വാണിങ് കിട്ടിയിട്ടുള്ള വ്യക്തിയാണ് റോബിനെന്നതിനാൽ ബിഗ് ബോസ് റോബിനെ വീട്ടിൽ നിന്നും നീക്കി സ്ക്രട്ട് റൂമിൽ താസിപ്പിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളോട് തിരക്കിയിരുന്നു.
കൺഫഷൻ റൂമിൽ ഓരോരുത്തരെയായി വിളിപ്പിച്ചാണ് സംഭവത്തിന്റെ സത്യാവസ്ഥ ബിഗ് ബോസ് തിരക്കിയത്. അതിനുശേഷം റോബിൻ തിരിച്ചുവരുമെന്ന കാര്യത്തിൽ ജാസ്മിനും റിയാസിനും വ്യക്തത ലഭിച്ചു. ശേഷമാണ് ജാസ്മിൻ അസ്വസ്ഥയാകാൻ തുടങ്ങിയത്. ‘എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല.’ ‘ഞാൻ ശാരീരികമായി തളർന്നു. മാനസികമായി തളർന്നിരിക്കുന്നു. വൈകാരികമായി ക്ഷീണിതയാണ്’ എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ പിന്നീട് കാണാൻ സാധിച്ചത്. അങ്ങനെ ഷോയിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോവുകയായിരുന്നു
