TV Shows
റോബിന്‍ തിരിച്ചുവരും എന്നതിന്റെ പേരില്‍ ഷോ വിട്ട് പോകുന്ന അവളുടെ നയം ആത്മഹത്യയ്ക്ക് തുല്യമാണെന്ന് ബ്ലെസ്‌ലി… പുറത്തിറങ്ങിയിട്ട് അവള്‍ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്ന് ദില്‍ഷ; ജാസ്മിന്‍ പോയതിന്റെ കാരണം ഇതാ
റോബിന്‍ തിരിച്ചുവരും എന്നതിന്റെ പേരില്‍ ഷോ വിട്ട് പോകുന്ന അവളുടെ നയം ആത്മഹത്യയ്ക്ക് തുല്യമാണെന്ന് ബ്ലെസ്‌ലി… പുറത്തിറങ്ങിയിട്ട് അവള്‍ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്ന് ദില്‍ഷ; ജാസ്മിന്‍ പോയതിന്റെ കാരണം ഇതാ
ബിഗ് ബോസ്സിൽ നിന്നും ജാസ്മിൻ പുറത്ത് പോയത് മത്സരാർത്ഥികൾക്കിടയിലും പുറത്തും വലിയ ചർച്ചയായായി മാറിയിരിക്കുകയാണ്. തനിക്ക് ഇവിടെ തുടരാൻ സാധിക്കില്ലെന്ന് പറഞ്ഞ് ജാസ്മിൻ തന്നെ സ്വയം എവിക്ട് ആകുകയായിരുന്നു.
പുറത്തുപോകുന്നതറിഞ്ഞ് എത്തിയവരോട് തനിക്ക് ആരോടും സംസാരിക്കാന്‍ താല്‍പ്പര്യമില്ല, എന്റെ കാര്യത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് താനാണെന്നൊക്കെയാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്‍ സാധനങ്ങള്‍ എടുത്തുവെക്കുന്നത് കണ്ട ധന്യ എനിക്ക് നിന്നോടൊന്ന് സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആരോടും സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്‍ പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ ദില്‍ഷ ഓടിയെത്തുമ്പോള്‍ എന്റെ അടുത്തേയ്ക്ക് വരരുത് എന്നാണ് ജാസ്മിന്‍ പറയുന്നത്. എല്ലാവരും തടയാന്‍ ശ്രമിച്ചിട്ടും ജാസ്മിന്‍ പുറത്തേക്ക് പോകുകയാണ്. പോകുന്നവഴി ദേഷ്യം അടങ്ങാതെ ചെടിച്ചട്ടികള്‍ എടുത്ത് എറിഞ്ഞ് പൊട്ടിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ജാസ്മിന്‍ പുറത്തുപോയതിന് പിന്നിലെ കാരണം മാനസിക തകര്‍ച്ചയല്ലെന്ന് പറയുകയാണ് ഇപ്പോള്‍ ദില്‍ഷയും ബ്ലെസ്‌ലിയും.
ജാസ്മിനെക്കുറിച്ച് ബ്ലെസ്‌ലി പറയുന്ന ചില കാര്യങ്ങളും ശ്രദ്ധേയമാണ്. ‘സ്വന്തം വീട്ടില്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകേണ്ടിയിരുന്ന ഒരാള്‍ അവനവന്റെ ചോയ്‌സും സന്തോഷവും തിരിച്ചറിഞ്ഞ് പുറത്തുവന്നതാണ്. അങ്ങനെയൊരു വ്യക്തിയാണ് ജാസ്മിന്‍. പക്ഷെ, ഇവിടെ വന്ന് ഈ ഹൗസില്‍ 70 ദിവസത്തോളം നിന്നിട്ട് സ്വന്തം ഐഡന്റിറ്റി നഷ്ടമായി, ഇതുവരെ പിന്തുടര്‍ന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പിന്നോട്ടു പോയി, വളരെ ദുര്‍ബ്ബലയായി വരികയായിരുന്നു. ഇനി പുറത്ത് പോയി സമാധാനമായി ജീവിക്കട്ടെ, കുറച്ച് കാശുള്ളതു കൊണ്ടു മാത്രം മനഃസമാധാനം കിട്ടില്ലെന്ന് അവള്‍ തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു.
മാനസികാരോഗ്യം തകരാറിലായെങ്കിലും ഒടുവില്‍ അവള്‍ക്ക് തന്നെ പല കാര്യങ്ങളും മനസ്സിലായി. സ്വന്തം ആരോഗ്യവും മനസ്സിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ട് ഇങ്ങനെ ജീവിക്കുന്നത് എന്തിനെന്ന് അവള്‍ക്ക് തന്നെ തോന്നിക്കാണും. പക്ഷെ, റോബിന്‍ തിരിച്ചുവരും എന്നതിന്റെ പേരില്‍ ഷോ വിട്ട് പോകുന്ന അവളുടെ നയം ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പറയുകയാണ് ബ്ലെസ്‌ലി.
ദില്‍ഷയും ജാസ്മിന്‍ പോയത് വളരെ സങ്കടത്തോടെയാണ് കാണുന്നത്. ‘അവളുടെ ഒപ്പമുള്ള ആളുകളും അവളെ ഏതു തരത്തിലാണ് പിന്തുണയ്ക്കുന്നതെന്ന് അറിയില്ല. പലതും അവള്‍ മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുറത്തിറങ്ങിയിട്ട് അവള്‍ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്നേ എനിക്ക് പറയാനുള്ളൂ.’ ദില്‍ഷ പറയുന്നു.
ബിഗ് ബോസ് ഷോയിൽ കലർപ്പില്ലാതെ നിന്ന മത്സരാർത്ഥിയാണ് ഇറങ്ങിപ്പോയതെന്ന് അഖിലും കൂട്ടരും പറയുകയാണ്. ഇവിടെ കലർപ്പില്ലാതെ നിന്ന മത്സരാർത്ഥിയാണ് പോയതെന്ന് അഖിൽ പറയുമ്പോൾ, വിജയി ആകാൻ യോഗ്യത ഉണ്ടായിരുന്ന ആളാണെന്നാണ് ജാസ്മിനെ കുറിച്ച് വിനയ് പറഞ്ഞത്.”റോബിനെ കൊണ്ടുവരുന്നുണ്ടെങ്കിൽ, അതിന് മുന്നെ ജാസ്മിൻ പോയത് നന്നായി. കാരണം ഇവൾ അടി പറ്റിക്കും. അവന് ചെയ്തിട്ട് തിരിച്ചുവരാമെങ്കിൽ എനിക്ക് ചെയ്തൂടെ എന്ന് ചോദിച്ച് തന്നെ പറ്റിക്കും. ഈ ഷോയിൽ ആര് വിജയി ആയാലും. യഥാർത്ഥ വിജയി അവളാണ്”എന്നാണ് അഖിൽ പറയുന്നത്.
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ടാണ് ജാസ്മിന്റേതെന്നാണ് വിനയ് പറയുന്നുത്. “സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച് ആണ് അവൾ പോയത്. അതിന് നെഞ്ചുറപ്പ് വേണം. അവളുടെ മൃദുലമായ ഹൃദയത്തെ കവർ ചെയ്യാൻ കാണിക്കുന്ന ദേഷ്യമാണ് പുറത്തേതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അല്ല. ജീവിതത്തിൽ ഒറ്റക്കാവുമ്പോഴുണ്ടാകുന്ന ദൈര്യമാണത്. റോബിൻ വന്നിട്ടിനി എന്തിനാണ്. അവന്റെ എതിരാളെയല്ലേ ഇറങ്ങി പോയത്”, എന്നാണ് വിനയ് പറയുന്നത്.
