TV Shows
പ്രതിഷേധം ആളിക്കത്തി,സീക്രെട്ട് റൂമിലുള്ള റോബിൻ തിരിച്ചെത്തുന്നു, ആഘോഷമാക്കി ആരാധകർ; വീഡിയോ വൈറൽ, പക്ഷെ!
പ്രതിഷേധം ആളിക്കത്തി,സീക്രെട്ട് റൂമിലുള്ള റോബിൻ തിരിച്ചെത്തുന്നു, ആഘോഷമാക്കി ആരാധകർ; വീഡിയോ വൈറൽ, പക്ഷെ!
നാടകീയ സംഭവങ്ങളാണ് ഇപ്പോൾ ബിഗ് ബോസ്സിൽ നടക്കുന്നത്. കഴിഞ്ഞ് പോയ മൂന്ന് സീസണുകളിലും നടന്നിട്ടില്ലാത്ത അപ്രതീക്ഷിത സംഭവങ്ങളാണ് നാലാം സീസണിലെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ നടന്നത്. റിയാസിനെ റോബിൻ മർദിച്ചു എന്ന കാരണത്താൽ ബിഗ് ബോസ്സ് വീട്ടിൽ നിന്നും റോബിനെ താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. സീക്രെട്ട് റൂമിലുള്ള റോബിൻ വൈകാതെ തന്നെ ഷോയിലേയ്ക്ക് മടങ്ങി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഡോക്ടര്‍ മടങ്ങി എത്തുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച് വീഡിയോയിലാണ് തിരികെ മാസ് എന്‍ട്രി നടത്തുന്ന ഡോ്ക്ടറിനെ കാണിക്കുന്നത് ബിഗ് ബോസിനോട് നന്ദി പറയുന്ന റോബിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്.
രസകരമായ വീഡിയോ പുറത്ത് വന്നതോടെ ഡോക്ടര്‍ ഫാന്‍സ് വളരെ സന്തോഷത്തിലാണ്. റോബിന്റെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.
രസകരമായ വീഡിയോ പുറത്ത് വന്നതോടെ ഡോക്ടര്‍ ഫാന്‍സ് വളരെ സന്തോഷത്തിലാണ്. റോബിന്റെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍. ഡോക്ടറിന് താരങ്ങള്‍ ഇടയില്‍ പോലും ആരാധകരുണ്ട്.
വീട്ടില്‍ നിന്ന് മാറ്റിയ റോബിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് നടി ഉമ നായ രംഗത്ത് എത്തിയിരുന്നു. ഡോക്ടറിനോട് കാണിച്ചത് ശരിയല്ലെന്നാണ് ഉമ പറഞ്ഞത്. അത് പോലെ അശ്വതിയും പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. കൃത്യമായ തീരുമാനമെടുക്കണമെന്നാണ താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് . മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ മാത്രമേ കൃത്യമായ തീരുമാനം അറിയാന്‍ സാധിക്കുകയുള്ളൂ. ഡോക്ടര്‍ രജിത് കുമാറിനേയും ഫിറോസ് സജിനയേയും പുറത്താക്കിയത് പോലെ ഡോക്ടറിനെ എവിക്റ്റ ചെയ്യില്ലെന്നാണ് പ്രതീക്ഷ.
ഡോക്ടര്‍ റോബിന്‍ ഇത്തവണത്തെ എവിക്ഷനിലുണ്ട്. ഡോക്ടറിനോടൊപ്പം ബ്ലെസ്ലി, റിയാസ്, ദില്‍ഷ റോണ്‍സണ്‍, വിനയ്, അഖില്‍ എന്നിവരുമുണ്ട്. റിയാസ് ഇതാദ്യമായിട്ടാണ് എവിക്ഷനില്‍ എത്തന്നത് ബാക്കിയെല്ലാവരും സ്ഥിരം സാന്നിധ്യമാണ് റിയാസുള്ളത് കൊണ്ട് ജാസ്മി ഇത്തവണയും രക്ഷപ്പെട്ടിട്ടുണ്ട് ഓപ്പണ്‍ നോമിനേഷനായിരുന്നു.
