TV Shows
കിരീടം മണിക്കുട്ടന് കിട്ടണം, വിജയ് ആകാൻ ആരാധിക ചെയ്തത്…. ചിത്രങ്ങൾ ഞെട്ടിച്ചു!
കിരീടം മണിക്കുട്ടന് കിട്ടണം, വിജയ് ആകാൻ ആരാധിക ചെയ്തത്…. ചിത്രങ്ങൾ ഞെട്ടിച്ചു!
ബിഗ് ബോസില്‍ ഇത്തവണ വിജയ സാധ്യതയുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്. ഷോയുടെ തുടക്കം മുതല്‍ ടാസ്ക്കുകളില് മികച്ച പ്രകടനമാണ് മണിക്കുട്ടന് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ മികച്ച പെര്‍ഫോമറായാണ് മണിക്കുട്ടനെ പലരും വിലയിരുത്തിയത്.
ഇടയ്ക്ക് പിന്മാറിയെങ്കിലും പിന്നീട് റീഎന്‍ട്രിക്ക് ശേഷം വീണ്ടും ആക്ടീവായിരുന്നു താരം. ബിഗ് ബോസിലെ സൈലന്റ് ഗെയിമറെന്നാണ് മണിക്കുട്ടനെ മുന്‍പ് പലരും വിശേഷിപ്പിച്ചത്. ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന ഒരു രീതിയായിരുന്നു താരം ഷോയില്‍ സ്വീകരിച്ചത്. പേഴ്സണലായുളള കാര്യങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ ഇമോഷണലാവാറുളള മണിക്കുട്ടനെയാണ് എല്ലാവരും ബിഗ് ബോസില്‍ കണ്ടിരുന്നു.
ഇപ്പോൾ ഇതാ മണിക്കുട്ടനായി അമ്പലങ്ങളില്‍ പ്രത്യേക വഴിപാട് നടത്തിയതിന്റെ റെസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കുട്ടന്റെ ആരാധകരാണ് ഇതിറെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. “ഫൈനലില്‍ വിന്നര്‍ ആകാന്‍ മണിക്കുട്ടന് ചേട്ടന് ആശംസകള്‍. ഒപ്പം പ്രാര്‍ത്ഥനയും. കോവിഡ് സാഹചര്യം മൂലം ലോക്ഡൗണ്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് പൂജ നടത്തിയത്. അടുത്തുളള ഒരു ക്ഷേത്രത്തില്‍ മാത്രം ദര്‍ശനം നടത്തി. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മണിക്കുട്ടന് ചേട്ടന് ഉണ്ടാകട്ടെ എന്ന് കുറിച്ചുകൊണ്ടാണ് വഴിപാട് രസീത് സോഷ്യല്‍ മീഡിയയില്‍ ആരാധകന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മല്ലപ്പളളി ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ മണിക്കുട്ടന് അവിട്ടം നക്ഷത്രം എന്ന പേരിലാണ് ഭാഗ്യസൂക്താര്‍ച്ചന നടത്തിയത്. കൂടാതെ പുള്ളോട് ശ്രീ തൃപ്പാവളളൂര് ദേവസ്വത്തില്‍ വെറ്റിലമാലയും നെയ് വിളക്കും ഭാഗ്യസൂക്തവും പുഷ്പാഞ്ജലിയും നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു.
നാട്ടിലെത്തിയ ശേഷം പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലൈവ് വീഡിയോയിലൂടെ മണിക്കുട്ടന് എത്തിയിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് മല്‍സരാര്‍ത്ഥികളെല്ലാം ലൈവ് വീഡിയോകളിലൂടെ എത്തിയിരുന്നു. പ്രേക്ഷകരുമായി സംസാരിക്കാനുളള അനുമതി ചാനല്‍ നല്‍കിയതോടെയാണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. മണിക്കുട്ടന് ജെനുവിനായ ആളാണെന്നും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെലിബ്രിറ്റി സുഹൃത്തുക്കളും നേരത്തെ രംഗത്തെത്തിയിരുന്നു
അതേസമയം ബിഗ് ബോസ് 3 ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇത്തവണ മണിക്കുട്ടന് കിരീടം നേടുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. വോട്ടിംഗില്‍ മണിക്കുട്ടനാണ് മുന്പില് നില്‍ക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിക്കുട്ടന്, സായി, അനൂപ് തുടങ്ങിയവര്‍ വോട്ടിംഗില്‍ മുന്നിലെത്തിയെന്ന റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. എന്നാല്‍ അന്തിമ വിജയിയെ അറിയാന്‍ ഗ്രാന്‍ഡ് ഫിനാലെ വരെ കാത്തിരിക്കണം.
വിജയസാധ്യതയുള്ള മത്സരാര്ഥികളില് ഒന്നാമത് മണിക്കുട്ടനാണെന്നാണ് ആരാധകര്‍ പറയുന്നത്.
വെറുതെ അങ്ങ് ജയിച്ചാല്‍ പോര റെക്കോഡ് വോട്ട് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നാണ് മണിക്കുട്ടന് ആര്‍മി പറയുന്നത്. ജനഹൃദയങ്ങളെ അത്രയേറെ രസിപ്പിക്കാന്‍ മണികുട്ടന് സാധിച്ചത് കൊണ്ടാണ് ഇതുപോലൊരു വിജയം ഉണ്ടാവുക എന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സൂചിപ്പിക്കുന്നു
