Connect with us

പൊളി ഫിറോസ് ഹൗസിൽ എത്തിയപ്പോൾ സന്തോഷിച്ചു; ഒരു സഹോദരനെ പോലെ കണ്ടു… ഇപ്പോൾ ഫോൺ വിളിച്ചാൽ സംഭവിക്കുന്നത്!

TV Shows

പൊളി ഫിറോസ് ഹൗസിൽ എത്തിയപ്പോൾ സന്തോഷിച്ചു; ഒരു സഹോദരനെ പോലെ കണ്ടു… ഇപ്പോൾ ഫോൺ വിളിച്ചാൽ സംഭവിക്കുന്നത്!

പൊളി ഫിറോസ് ഹൗസിൽ എത്തിയപ്പോൾ സന്തോഷിച്ചു; ഒരു സഹോദരനെ പോലെ കണ്ടു… ഇപ്പോൾ ഫോൺ വിളിച്ചാൽ സംഭവിക്കുന്നത്!

ബിഗ് ബോസ്സിൽ നിന്നും തിരികെ എത്തിയ സൂര്യയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നില്ല സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. രൂക്ഷമായ സൈബർ അറ്റാക്കായിരുന്നു താരത്തിന് നേരെയുണ്ടായത്. ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് അറിയിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച മോശമായ സന്ദേശങ്ങളും ഇതോടപ്പം സൂര്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ സൈബർ ഇടങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് സൂര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആരാധകരെ ഇക്കാര്യം അറിയിച്ചിരുന്നു

ഇപ്പോൾ സൂര്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ച് സൂര്യ വെളിപ്പെടുത്തിയത്. തന്നെ അറിയാവുന്ന ഒരാൾ വഴിയാണ് ബിഗ് ബോസ് ഷോയിൽ എത്തിയതെന്നാണ് സൂര്യ പറയുന്നത്. അതോടൊപ്പം തന്നെ സജ്ന ഫിറോസുമായുളള പ്രശ്നത്തെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു.

പൊളി ഫിറോസ് ഹൗസിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ. നമ്മളെ പരിചയമുള്ളവർ ഹൗസിലെത്തുമ്പോൾ ഒരു സപ്പോർട്ട് ലഭിക്കുമെന്ന് വിചാരിച്ചു. പൊളി ഫിറോസ് തനിക്ക് ഒരു സഹോദരനെ പോലെയായിരുന്നു. സജ്നയെ തനിക്ക് അറിയില്ലായിരുന്നു. ഇന്നും ഫിറോസും സജ്നയും തന്നെ വിളിച്ചാൽ താൻ സംസാരിക്കുമെന്നും സൂര്യ പറയുന്നു. ഫിറോസിന്റെ ഫേക്ക് എന്നുള്ള ആരോപണത്തെ കുറിച്ചും സൂര്യ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപാണ് ഫിറോസ് ഖാനെ താൻ കാണുന്നത്. ഇപ്പോൾ തനിക്ക്30 ൽ അധികം വയസ്സുണ്ട്. തന്റെ പ്രായത്തിനൊത്ത് ചിന്തകൾ മാറുമെന്നാണ് സൂര്യ പറയുന്നത്

തനിക്കും ഫിറോസിനും സൂര്യയെ നേരത്തെ അറിയാമെന്നും തങ്ങള്‍ക്കറിയാവുന്ന സൂര്യ ഇതല്ലെന്നുമായിരുന്നു സജ്‌ന ബിഗ് ബോസ്സിൽ തുറന്നടിച്ചത്. ഈ കാര്യം പല തവണ ഫിറോസിക്ക തന്നോട് പറഞ്ഞിട്ടുണ്ടെന്നും സജ്‌ന പറഞ്ഞിരുന്നു. സൂര്യ ഫേക്കാണ്, ഈ ഗെയിം എന്താണെന്ന് ശരിക്കു മനസിലാക്കിയാണ് സൂര്യ ഇവിടെ നില്‍ക്കുന്നത്. അതിനൊരു ഉദാഹരണമാണ് സൂര്യ മോഡേണ്‍ ഡ്രസ്സുകള്‍ ഇവിടെ ധരിക്കാത്തത്. എന്നാല്‍ പുറത്ത് അത്തരം വസ്ത്രങ്ങള്‍ അവൾ ധരിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് കുടുംബപ്രേക്ഷകര്‍ കാണുന്ന ഷോയല്ലേ എന്നായിരുന്നു സൂര്യയുടെ മറുപടി പറഞ്ഞെതെന്നും സജിന പറഞ്ഞിരുന്നു. സൂര്യയുടെ പ്രണയം ഒരു സ്ട്രാറ്റജിയാണെന്ന് സജ്‌ന ആരോപിച്ചിരുന്നു .ഇതെല്ലം കേട്ട് പൊട്ടിക്കരഞ്ഞ സൂര്യയെയാണ് പിന്നീട് കാണാൻ സാധിച്ചത്.

More in TV Shows

Trending

Recent

To Top