ഞായറാഴ്‍ച രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിംഗ് സമയം….ലഭിച്ച വോട്ടുകള്‍ ഇതാ… കണ്ണ് തള്ളി പ്രേക്ഷകർ…39 ശതമാനം വോട്ടുകള്‍ നേടിയാണ് ദില്‍ഷ പ്രസന്നൻ വിജയിയായത്
ചരിത്രം കുറിച്ച് കൊണ്ടാണ് ബിഗ് ബോസ്സ് മലയാളം സീസൺ 4 ന്റെ ടൈറ്റിൽ വിന്നറായി ദിൽഷ എത്തിയത്. ദില്‍ഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി, സൂരജ് എന്നിവരായിരുന്നു ഫൈനല്‍ സിക്‌സിൽ എത്തിയത്. ഒരാഴ്‍ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചത്. ഗ്രാൻഡ് ഫിനാലെ ദിവസമായ ഞായറാഴ്‍ച രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിംഗ് സമയം. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേര്‍ക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതില്‍ 39 ശതമാനം വോട്ടുകള്‍ നേടിയാണ് ദില്‍ഷ പ്രസന്നൻ വിജയിയായത്.
സൂരജ് ആയിരുന്നു ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് ആദ്യം പുറത്തുപോയത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത്.
പ്രത്യേക രീതിയില്‍ നടത്തിയ ഒരു നടപടി ക്രമത്തോടെയായിരുന്നു രണ്ടാമത്തെ പുറത്താകല്‍ പ്രഖ്യാപിച്ചത്. മൂന്നാമത്തെ മത്സരാര്‍ഥി പുറത്തായതും അത്യന്തികം നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു.
അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ വീട്ടിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വേദിയില്‍ സജ്ജീകരിച്ച സ്‍കീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്‍പ്ലേ ചെയ്‍തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനം ഔദ്യോഗികമാക്കി.
