തൻ്റേതല്ലാത്ത കാരണത്താല്‍ നിന്നെ പോലെ വെറുപ്പ് ഏറ്റുവാങ്ങിയ ആരും ഇന്ന് അവിടെയില്ല… തിരിച്ച് വന്ന മത്സരാര്‍ഥികള്‍ ഒന്നായി പറഞ്ഞു, നീ ആണ് ഇപ്പോള്‍ ഈ ഷോ എന്നത്..ഇയാള്‍ രാജാവോ രാജകുമാരനോ ഒന്നുമല്ല, എന്നാല്‍ ഇവന്‍ ഒരു കപ്പിത്താനാണ്; ഇന്ന് വിജയ കിരീടം ചൂടുന്നത് റിയാസോ

വൈൽഡ് കാർഡ് എൻട്രിയായി എത്തി ബിഗ് ബോസ്സിൽ ചരിത്രം കുറിച്ചിരിക്കുകയാണ് റിയാസ്. ഒടുക്കം ഫൈനൽ ഫൈവിലും റിയാസ് ഇടം പിടിച്ചു. റിയാസിന് വിജയസാധ്യത കൂടുതലുള്ളതിനാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ രസകരമായ കാര്യങ്ങളാണ് റിയാസിനെ പറ്റി ഉയര്‍ന്ന് വരുന്നത്. അതില്‍ പ്രധാനം റിയാസിന്റെ ഗെയിം തന്ത്രങ്ങളെ പറ്റിയും ഇതുവരെ വീടിനകത്ത് നിന്ന രീതികളെ പറ്റിയുമാണ്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം
‘ഇത് റിയാസ് സലീം, മറ്റ് പലരെയും പോലെ ഇയാള്‍ രാജാവോ രാജകുമാരനോ ഒന്നുമല്ല. എന്നാല്‍ ഇവന്‍ ഒരു കപ്പിത്താനാണ്. മുന്നോട്ട് കൊണ്ട് പോകാന്‍ ആളില്ലാതെ ദിശയറിയാതെ ബിഗ് ബോസ് എന്ന കപ്പല്‍ ആടി ഉലഞ്ഞപ്പോള്‍, മുങ്ങി പോകാവുന്ന അവസ്ഥയില്‍ നിന്നും അതിനെ തിരിച്ചു പിടിച്ചു ലക്ഷ്യത്തിലേക്ക് കൂട്ടി കൊണ്ട് വന്നവന്‍. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത തീരത്തോട്ട് ബിഗ് ബോസിനെ കൊണ്ടെത്തിച്ചവന്‍.
ഒരൊറ്റ ലക്ഷ്യമായി ഇറങ്ങിയ 19 പേരില്‍ പലരും വഴിയില്‍ മറഞ്ഞു പോയപ്പോഴും വീണു പോയപ്പോഴും, അവസാനം ബാക്കി ആയവരില്‍ പലരും ലക്ഷ്യം മറന്ന് പോയിരുന്നപ്പോഴും ബിഗ് ബോസ് എന്ന കപ്പലിനെ തീരത്ത് എത്തിച്ചവന്‍ റിയാസാണ്. ഇനിയും നീ എന്താണ് അവിടെ ചെയ്തത് എന്ന് വിവരിക്കുന്നത് നിന്നെ വില കുറച്ച് കാണുന്നതിന് തുല്യമാണ്.
തൻ്റേതല്ലാത്ത കാരണത്താല്‍ നിന്നെ പോലെ വെറുപ്പ് ഏറ്റുവാങ്ങിയ ആരും ഇന്ന് അവിടെയില്ല. തിരിച്ച് വന്ന മത്സരാര്‍ഥികള്‍ ഒന്നായി പറഞ്ഞു. നീ ആണ് ഇപ്പോള്‍ ഈ ഷോ എന്നത്. റിയാസിനോട് ശത്രുത ഉണ്ടായിരുന്ന റോബിന്‍ പോലും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് വന്നതാണ് ഇതിലേറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ന് ഫാനിസം കൊണ്ട് മത്സരാര്‍ഥികളെ കാണാത്തവര്‍ നാളെ ഇത് തന്നെ പറയുമെന്നാണ് ആരാധകര്‍ റിയാസിനോട് പറയുന്നത്.
റിയാസ് വിന്നറാവുകയാണെങ്കില്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി വൈല്‍ഡ് കാര്‍ഡിലൂടെ വന്നയാള്‍ വിജയിച്ചു എന്നൊരു ചരിത്രവും. മാത്രമല്ല ഗെയിമിനെ കുറിച്ച് വ്യക്തമായ ധാരണയും സംസാരിക്കാനുള്ള കഴിവുമൊക്കെ പുറത്ത് വലിയ ആരാധകരെ നേടി കൊടുത്തു. മലയാളികളില്‍ പലര്‍ക്കും ധാരണ കുറവുള്ള ജെന്‍ഡറിനെ കുറിച്ചടക്കം റിയാസ് പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. അതുവഴി നിരവധി ഫാന്‍സിനെ നേടി കൊടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതെല്ലാം റിയാസിന് ഗുണമായി മാറട്ടേ എന്നാണ് അവസാന നിമിഷത്തില്‍ പ്രേക്ഷകര്‍ പറയുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...