Connect with us

നിങ്ങൾ എല്ലാവരും അനുഗ്രഹിച്ചു തന്ന പേര് കൊള്ളാം; സോഷ്യൽ മീഡിയ മൊത്തത്തിൽ ഞങ്ങളെ വച്ചു കഥ പറയുന്നുണ്ട്; പരിഹസിച്ചവരോട് സുചിത്രയും അഖിലിന് പറയാനുള്ളത് !

TV Shows

നിങ്ങൾ എല്ലാവരും അനുഗ്രഹിച്ചു തന്ന പേര് കൊള്ളാം; സോഷ്യൽ മീഡിയ മൊത്തത്തിൽ ഞങ്ങളെ വച്ചു കഥ പറയുന്നുണ്ട്; പരിഹസിച്ചവരോട് സുചിത്രയും അഖിലിന് പറയാനുള്ളത് !

നിങ്ങൾ എല്ലാവരും അനുഗ്രഹിച്ചു തന്ന പേര് കൊള്ളാം; സോഷ്യൽ മീഡിയ മൊത്തത്തിൽ ഞങ്ങളെ വച്ചു കഥ പറയുന്നുണ്ട്; പരിഹസിച്ചവരോട് സുചിത്രയും അഖിലിന് പറയാനുള്ളത് !

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അഖിലും സുചിത്രയും. ബിഗ്ഗ് ബോസ്സിലൂടെ ഇരുവരെയും പ്രേക്ഷകർക്ക് അടുത്തറിയാനും കഴിഞ്ഞു.ബി​ഗ് ബോസ് വീട് സൗഹൃ‌ദങ്ങൾക്കും പ്രണയങ്ങൾക്കുമെല്ലാം സീസൺ ഫോറിലും വേദിയായിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോമ്പോയായിരുന്നു സുചിത്ര-അഖിൽ-സൂരജ് എന്നീ മൂവർ സംഘത്തിന്റേത്. ബിഗ്ഗ് ബോസ്സിനുള്ളിൽ നല്ല സുഹൃത്തുക്കളായിരുന്നു സുചിത്രയും അഖിലും സൂരജും. അഖിലും സൂരജും തമ്മിൽ വർഷങ്ങളായി സുഹൃത്തുക്കളാണ്. അഖിൽ പുറത്തു പോയപ്പോൾ വീട്ടിൽ ഏറ്റവും അധികം വിഷമം സൂരജിന് തന്നെ ആയിരുന്നു. ബിബി വീട്ടിലെ സൗഹൃദത്തിന്റെ പേരിൽ സുചിത്രയും അഖിലും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.ഇതിൽ ആദ്യം പുറത്തായത് സുചിത്രയായിരുന്നു. അപ്രതീക്ഷിതമായിരുന്നു സുചിത്രയുടെ പുറത്താക്കൽ. സുചിത്ര പുറത്തായത് അഖിലിനും സൂരജിനും വലിയ സങ്കടമുണ്ടാക്കിയിരുന്നു. സുചിത്ര ഹൗസിൽ നിന്നും പോയശേഷം അഖിൽ കരയുകയും ചെയ്തിരുന്നു.താൻ ആരോടും അധികം അടുക്കാറില്ലെന്നും അടുത്താൽ പിന്നെ ‌വേദനകളെയുണ്ടാകുവെന്നുമെല്ലാം പറഞ്ഞാണ് അഖിൽ കരഞ്ഞത്. സുചിത്രയ്ക്ക് പിന്നാലെ പന്ത്രണ്ടാം ആഴ്ചയോട് അടുത്തപ്പോൾ‌ അഖിലും പുറത്തായി.

സൂരജിനൊപ്പവും സുചിത്രയ്ക്കൊപ്പവും കൂടി അഖിൽ തന്റെ ഉള്ളിലെ നല്ല ​ഗെയിമറെ പുറത്തെടുക്കാതിരുന്നതിനാലാണ് വോട്ടുകൾ കുറഞ്ഞ് പോയത്. ഇവരുടെ മൂവർ സംഘത്തെ ബി​ഗ് ബോസ് പ്രേമികൾ‌ കളിയാക്കി വിളിച്ചിരുന്നത് സുഖിൽ എന്നായിരുന്നു.സുഖിൽ കോമ്പോ വൈറലായിരുന്നു.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇത്തരം വിമർശനങ്ങൾ തുടർന്നിരുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും ഒന്നും ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. അഖിൽ ബിഗ്‌ ബോസ്സിൽ നിന്ന് പുറത്ത് വന്ന ശേഷം സുചിത്രയേ കണ്ടതിന്റെ വീഡിയോയും ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂരജ് ഗ്രാൻഡ് ഫിനാലെയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരും. എല്ലാവർക്കും നമസ്കാരം, സുഖിലാണ്. നിങ്ങൾ എല്ലാവരും അനുഗ്രഹിച്ചു തന്ന പേരാണ്. എന്തായാലും നല്ല പേരാണ്.

ഇഷ്ടപ്പെട്ടു. കുറെ ദിവസമായി ആസ്വദിക്കുന്നുണ്ട്. സന്തോഷം. ബിഗ്ഗ് ബോസ് ഫിനാലെ എത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയ മൊത്തത്തിൽ ഞങ്ങളെ വച്ചു കഥ പറയുന്നുണ്ട്. അതിൽ ഒരു പ്രധാന കഥാപാത്രം ബിഗ്‌ ബോസ് ഫൈനൽ 6 ൽ എത്തിയിട്ടുണ്ട്. അതാരാണ് നമ്മുടെ… എന്ന് സുചിത്ര അഖിലിനോട് ചോദിക്കുന്നു. നമ്മുടെ മോൻ എന്ന് അഖിൽ മറുപടി പറഞ്ഞു. സോഷ്യൽ മീഡിയയുട കഥകളിൽ ഞങ്ങളുടെ മോൻ. അച്ഛൻ, അമ്മ, മോൻ എന്നിങ്ങനെ ആണല്ലോ ഞങ്ങളെ വച്ചിരിക്കുന്നത്. ഇടയ്ക്കു കുറച്ചു പേര് നിന്നെ അമ്മ ആക്കിയിട്ടുണ്ടെന്നു സുചിത്ര പറയുന്നു. ഒരുപാട് സന്തോഷം എല്ലാവരെയും ഓർക്കും. നല്ല മെസേജുകൾ അയച്ച എല്ലാവർക്കും നന്ദി എന്നും ഇരുവരും വിഡിയോയിൽ പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പരിസമാപ്തിയിൽ‌ എത്തി നിൽക്കുമ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ട മത്സരാർത്ഥി തന്നെ ജയിക്കണേയെന്ന പ്രാർഥനയിലാണ് പ്രേക്ഷകരെല്ലാ‌വരും. ഇഷ്ടപ്പെട്ട മത്സരാർഥിക്ക് വോട്ട് നേടികൊടുക്കുന്നതിന് ഓട്ടത്തിലാണ് ആർമികളും.

ഫൈനലിസ്റ്റുകളായി മാറിയ ആറുപേരെ കാണാനും അവർക്ക് സന്തോഷം പകരാനുമായി കഴിഞ്ഞ ദിവസം ഇതുവരെ പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ ഹൗസിലേക്ക് എത്തിയിരുന്നു. ഒരു ദിവസം ഫൈനലിസ്റ്റുകൾക്കൊപ്പം താമസിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്.ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനലിസ്റ്റുകൾ.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top