TV Shows
ഞാന്‍ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാന്‍ സന്തോഷിക്കുന്നു, നീ പുറത്ത് വന്ന ശേഷം ഞാന്‍ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം, അപ്പോള്‍ നിനക്ക് മനസിലാകും, ഈ ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും നീ വിന്നറാണെന്ന് റോബിൻ
ഞാന്‍ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാന്‍ സന്തോഷിക്കുന്നു, നീ പുറത്ത് വന്ന ശേഷം ഞാന്‍ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം, അപ്പോള്‍ നിനക്ക് മനസിലാകും, ഈ ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും നീ വിന്നറാണെന്ന് റോബിൻ
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ വിജയി ആരായിരിക്കുമെന്ന് അറിയാൻ സാധിക്കും ഈ അവസാന നിമിഷം താരങ്ങള്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ഇതുവരെ ഷോയില്‍ നിന്നും പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നാണ് ബിഗ് ബോസ് താരങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
രസകരമായ ഒരുപാട് നിമിഷങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു റോബിനും റിയാസും തമ്മില്‍ നടന്ന സംസാരം. റിയാസിനെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ പിണക്കങ്ങളെല്ലാം മാറ്റി വച്ച് മനസ് തുറക്കുകയായിരുന്നു ഇരുവരും.
ഞാന്‍ ഈ ഷോയെ ഇഷ്ടപ്പെടുന്നത് പോലെ റോബിനും ഈ ഷോയെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാനതിനെ വിലമതിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ കാരണമുണ്ടായ ഒരു സംഭവത്തില്‍ റോബിന്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എനിക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. ചിലപ്പോള്‍ അതു കഴിഞ്ഞും ഞാന്‍ റോബിനെക്കുറിച്ച് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുണ്ടാകാം. എനിക്ക് അറിയാമായിരുന്നു റോബിന്‍ തിരികെ വരുമെന്ന്. കുറഞ്ഞത് എന്നോട് അവര്‍ ചോദിക്കുകയെങ്കിലും ചെയ്യുമെന്ന് റിയാസ് പറയുന്നു.
പരാമവധി പ്രൊവോക്ക് ചെയ്യുന്നതാണ് ഈ ഷോയുടെ സ്വഭാവം എന്നെനിക്ക് അറിയാം. പക്ഷെ ആ സമയം എന്റെ കൈയ്യില്‍ നിന്നും പോയി. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ എന്റെ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു. നീയിത് ഒരു ഗെയിമായിട്ട് കാണുന്നത് പോലെ ഞാനും ഇത് ഗെയിമായിട്ടേ കാണുന്നുള്ളൂ. എന്‍ഡ് ഓഫ് ദ ഡേ നമ്മള്‍ എല്ലാവരും സുഹൃത്തുക്കളാണെന്നായിരുന്നു റോബിന്റെ പ്രതികരണം.
ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാന്‍ സന്തോഷിക്കുന്നുണ്ട്. നീ ഗെയിം മനസിലാക്കി കളിക്കുന്നുണ്ട്. നീ വന്നപ്പോഴാണ് എനിക്ക് ഗെയിം കളിക്കാന്‍ ഒരാളെ കിട്ടിയത്. ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ആ മൂന്ന് ആഴ്ച വെടിക്കെട്ടായിരുന്നു. എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തില്‍ ഇത് നെഗറ്റീവല്ല, പോസ്റ്റീവല്ലെന്നും റോബിന്‍ പറഞ്ഞു. ആള്‍മാറാട്ടം ടാസ്‌കില്‍ നീ പൊളിച്ചടുക്കി. ഞാന്‍ ചിരിച്ചു മരിച്ച്. നിന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. എനിക്കും നിന്നെ ഇഷ്ടമാണെന്ന് റോബിന്‍ പറഞ്ഞു. എനിക്ക് നീ കളിക്കുന്ന രീതിയോടാണ് പ്രശ്‌നമുണ്ടായിരുന്നത്. നീ നല്ല മനുഷ്യനാണെന്ന് എനിക്കറിയാമായിരുന്നു. ഇത് വോട്ട് കിട്ടാന്‍ വേണ്ടി പറയുന്നതല്ല. എനിക്ക് അറിയാം. ബിഗ് ബോസില്‍ നിന്നും നല്ല അവസരം നഷ്ടപ്പെട്ടുവെന്ന് നീ ചിന്തിക്കുമോ എന്നായിരുന്നു എന്റെ പ്രശ്‌നമെന്ന് റിയാസ് പറഞ്ഞു.
നീ പുറത്ത് വന്ന ശേഷം ഞാന്‍ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം. അപ്പോള്‍ നിനക്ക് മനസിലാകും. നിന്റെ മാതാപിതാക്കള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എല്ലാവരും നിന്നെ സ്‌നേഹിക്കുന്നുണ്ട്. അവര്‍ നിന്റെ കൂടെയുണ്ട്. നീ നല്ല ഗെയിമറാണ്. ഞാനും ജാസ്മിനും പോയ ശേഷം ഈ സെക്കന്റ് വരെ ഈ ഷോ കൊണ്ടു പോകുന്നത് നീയാണ്. നീയില്ലെങ്കില്‍ എല്ലാവരും ഒരു മൂലയ്ക്ക് ഇരിക്കുമായിരുന്നുവെന്ന് റോബിന്‍ പറഞ്ഞു. എനിക്ക് പ്രതീക്ഷ നല്‍കരുത്. അവസാനം നിരാശപ്പെടുമെന്ന് എനിക്ക് തോന്നുന്നുണ്ടെന്നായിരുന്നു റിയാസ് പ്രതികരിച്ചത്.
നീ ഈ ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും നീ വിന്നറാണ്. ഇഷ്ടപ്പെടാതിരുന്നവരുടെ മനസില്‍ പോലും ഇഷ്ടം വരുത്താന്‍ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു. നീയത് ചെയ്യുന്നുണ്ട്. നീ ആദ്യമേ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. എല്ലാവരും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും വികാരഭരിതരാവുകയും ശബ്ദമിടറുകയും ചെയ്യുന്നുണ്ടായിരുന്നു സംസാരിക്കുമ്പോള്‍.
