Connect with us

അക്കാര്യം മനസ്സിൽ വച്ചാൽ മതി ; ഈ തെണ്ടിത്തരം ഇവിടെ കാണിക്കേണ്ട ;ബിഗ്‌ബോസ് വീട്ടിൽ കയറി ബ്ലെസ്ലിയെ ശാസിച്ച് ജാസ്മിൻ; തെറ്റ് മനസിലാക്കി ബ്ലെസ്ലിയും !

TV Shows

അക്കാര്യം മനസ്സിൽ വച്ചാൽ മതി ; ഈ തെണ്ടിത്തരം ഇവിടെ കാണിക്കേണ്ട ;ബിഗ്‌ബോസ് വീട്ടിൽ കയറി ബ്ലെസ്ലിയെ ശാസിച്ച് ജാസ്മിൻ; തെറ്റ് മനസിലാക്കി ബ്ലെസ്ലിയും !

അക്കാര്യം മനസ്സിൽ വച്ചാൽ മതി ; ഈ തെണ്ടിത്തരം ഇവിടെ കാണിക്കേണ്ട ;ബിഗ്‌ബോസ് വീട്ടിൽ കയറി ബ്ലെസ്ലിയെ ശാസിച്ച് ജാസ്മിൻ; തെറ്റ് മനസിലാക്കി ബ്ലെസ്ലിയും !

ബിഗ് ബോസ് ഈ സീസണും അവസാനിക്കുകയാണ്. അവസാന നാളുകളിലേക്ക് എത്തിയപ്പോൾ മറ്റുസീസണിൽ ഒന്നും കണ്ടിട്ടില്ലാത്ത മത്സരമാണ് ഈ സീസണിൽ ഉണ്ടായിരിക്കുന്നത്. നാടകീയവും സംഭവബഹുലവുമായൊരു സീസണിനൊടുവില്‍ ആരാകും വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.

ഫൈനലിന് അടുത്തെത്തി നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് രസികനൊരു സര്‍പ്രൈസാണ് ഇന്നലെ ബിഗ് ബോസ് നല്‍കിയത്. ജാനകി മുതല്‍ റോണ്‍സണ്‍ വരെ ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്. വളരെ മനോഹരമായ കാഴ്ച തന്നയായിരുന്നു അത്. രസകരമായ ഒരുപാട് സംഭാഷണങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. അതിലൊന്നായിരുന്നു ജാസ്മിനും ബ്ലെസ്ലിയും തമ്മിലുണ്ടായത്.

ദില്‍ഷയുടെ പിന്നാലെ നടക്കുന്നതില്‍ ബ്ലെസ്ലിയെ ഉപദേശിക്കുകയായിരുന്നു ജാസ്മിന്‍ . ദില്‍ഷ നോ എന്ന് വ്യക്തമാക്കിയിട്ടും പിന്നാലെ നടക്കുന്നത് ശരയില്ലെന്ന് ജാസ്മിന്‍ ബ്ലെസ്ലിയോട് വ്യക്തമായി തന്നെ പറഞ്ഞു. ബ്ലെസ്ലി ജാസ്മിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷെ പ്രേക്ഷകരുടെ അഭിപ്രായം ഇതാകാം എന്നും ബ്ലസ്‌ലി കരുതുന്നുണ്ടായിരിക്കാം…

“ഇത് വണ്‍ സൈഡ് ഫിലീംഗ് ആണെന്നാണ് എനിക്ക് തോന്നുന്നത്. നിനക്ക് എപ്പോഴെങ്കിലും തിരിച്ചുണ്ടെന്ന ഫീലിംഗ് കിട്ടിയിട്ടുണ്ടോ എന്ന് ജാസ്മിന്‍. ഇല്ലെന്ന് ബ്ലെസ്ലി. എന്റെ കൈയ്യില്‍ തെറ്റുണ്ടെന്ന് ബ്ലെസ്ലി. ഒരാള്‍ നിന്നെ നിരന്തരമായി നിരസിക്കുകയാണ്. പക്ഷെ പണ്ടത്തെ സിനിമയിലൊക്കെ കാണുന്നത് പോലെയാണ് നീ ചെയ്യുന്നത്. നിനക്കത് ന്യായീകരിക്കാനാകില്ല. നിനക്കത് അറിയുകയും ചെയ്യാമെന്ന് കരുതുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു.

തൊടുന്നതും തട്ടുന്നതും ശരിയല്ല. എന്റെ മനസില്‍ മറ്റൊന്നും പോയിട്ടില്ലെന്ന് ബ്ലെസ്ലി. നിന്റെ മനസിലുള്ളത് മറ്റുള്ളവര്‍ക്ക് അറിയില്ലല്ലോ എന്ന് ജാസ്മിന്‍. അവള്‍ പറയുന്നതിനെ നീ ബഹുമാനിക്കുന്നുണ്ടോ? അവള്‍ നിന്നെ അങ്ങനെ കാണാന്‍ പറ്റില്ലെന്നും സഹോദരന്‍ ആണെന്നും പറയുന്നതിനെ നീ മനസിലാക്കുന്നുണ്ടോയെന്ന് ജാസ്മിന്‍ ചോദിച്ചു. കൂടെ ജീവിക്കണം എന്നു കരുതിയാണ് പറയുന്നതെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.

അതാണ് നിനക്ക് മനസിലാകാതെ പോകുന്നതെന്ന് പറഞ്ഞ ജാസ്മിന്‍ എന്നിട്ട് ഇപ്പോള്‍ എവിടെ എന്ന് ചോദിക്കരുത്. അവിടെയാണ് നീ മണ്ടനാകുന്നതെന്നും ജാസ്മിന്‍ പറഞ്ഞു. ഉള്ളതൊക്കെ പോവുകയും ചെയ്തുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. പിന്നാലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ ജാസ്മിന്‍ മേലാല്‍ ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുതെന്ന് ബ്ലെസ്ലിയോട് പറഞ്ഞു. അത് പറയണമെന്നുമാണ്ടിയിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

ക്രഷ് ഒക്കെ ഉള്ളില്‍ കൊണ്ടു നടക്കാം. നമുക്കെല്ലാവര്‍ക്കും ക്രഷുണ്ട്. അതൊക്കെ ഓക്കെയാണ്. പക്ഷെ ബൗണ്ടറിയെ ബഹുമാനിക്കുന്നതിലാണ് കാര്യം. മറ്റേയാള്‍ ഏത് രീതിയില്‍ പറഞ്ഞാലും ആ ബൗണ്ടറിയെ മനസിലാക്കാന്‍ ശ്രമിക്കുക. എന്താണ് ബൗണ്ടറിയെന്ന്. ആ സ്‌പേസ് വെച്ച് നില്‍ക്കണം. കാരണം ഇവിടെ നിന്നും ഇറങ്ങിയും ബ്ലെസ്ലിയ്ക്ക് പോകേണ്ടതല്ലേ. അതും മനസിലാക്കണം. ഇവിടെ എനിക്ക് പേഴ്‌സണല്‍ ഫേവറേറ്റുകളുണ്ടാകും. അതുപോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും എന്ന് പറഞ്ഞ ശേഷം ജാസ്മിന്‍ അകത്തേക്ക് കയറി പോവുകയായിരുന്നു.

ഇതിനിടെ റോബിനും റിയാസും തമ്മില്‍ സംസാരിക്കുന്നതിനും ബിഗ് ബോസ് വീട്ടിലെ മനോഹരമാക്കിയ മറ്റൊരു കാഴ്‌ച . റിയാസിനോട് തനിക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ റോബിന്‍ റിയാസാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും വ്യക്തമാക്കി. അതുപോലെ തന്നെ താന്‍ കാരണം റോബിന്‍ പുറത്തായതില്‍ വിഷമമുണ്ടെന്നും എന്നാല്‍ റോബിന്‍ നല്ല വ്യക്തിയാണെന്ന് അറിയാമെന്നും റിയാസും പറഞ്ഞു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top